
പാരീസ്: 2022 ബലൻ ഡി ഓർ പുരസ്കാരം റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം ബെൻസേമക്ക്.ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസാണ് മികച്ച വനിത താരം. മാഞ്ചസ്റ്റർ സിറ്റി മികച്ച ക്ലബായി.രണ്ട് പതിറ്റാണ്ടിന്‍റെ ഫുട്ബോൾ കരിയർ.ഒളിഞ്ഞും തെളിഞ്ഞു നേരിട്ട വിമർശനങ്ങൾ.കൈ വഴുതി പോയ അവസരങ്ങൾ.ഒടുവിൽ ലോക ഫുട്ബോളിന്‍റെ നെറുകയിൽ.
തീയറ്റർ ഡി കാറ്റലിറ്റിൽ കരീം ബെൻസിമയ്ക്ക് അർഹിച്ച അംഗീകാരം. സീസണിൽ റയലിനായും ഫ്രഞ്ച് ടീമിനായും മികച്ച പ്രകനമായിരുന്നു ബെൻസിമയുടേത്. 44 ഗോളും 15 അസിസ്റ്റും സ്വന്തമാക്കിയ താരം ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ഒരു പോലെ മിന്നി.ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസ് രണ്ടാം തവണയാണ് ബലൻ ഡി ഓർ സ്വന്തമാക്കുന്നത്.സീസണിൽ ബാഴ്സലോണയ്ക്കായി 20 ഗോളുകളും 15 അസിസ്റ്റുകളും താരം നേടി.
ദേശീയ ടീമിലും മികച്ച പ്രകടനമാണ് അലക്സിയ പുറത്തെടുത്തത്. പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയാണ് മികച്ച ക്ലബ്ബ്, ബാഴ്സലോണയുടെ യുവ താരം ഗവി കോപ്പാ ട്രോഫിയും സെനഗൽ താരം സാദിയോ മാനേ സോക്രട്ടീസ് അവാർഡും സ്വന്തമാക്കി.

You must log in to post a comment.