ദുബൈയിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്കും ഈ യോഗ്യത ഉണ്ടങ്കിൽ ഇനിമുതൽ ദുബൈയിൽ തുടരാം ;



ദുബൈ : വിരമിച്ചശേഷവും യു.എ. ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പുതുതായി ഏർപ്പെടുത്തിയ താമസവിസക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ അധികൃതർ വെളിപ്പെടുത്തി . സാമ്പത്തിക നിലയുമായി ബന്ധപ്പെട്ട മൂന്നു മാനദണ്ഡങ്ങളിൽ ഒന്ന് പൂർത്തിയാകുന്നവർക്കാണ് വിസ അനുവദിക്കുക . അപേക്ഷകന് ദശലക്ഷം ദിർഹം മൂല്യമുള്ള ഒന്നോ അതിലധികമോ സ്വത്തുക്കൾ ഉണ്ടായിരിക്കുക , അല്ലെങ്കിൽ ദശലക്ഷം ദിർഹത്തിൽ കുറയാത്ത ബാങ്ക് നിക്ഷേപം ഉണ്ടായിരിക്കുക , അല്ലെങ്കിൽ 1,80,000 ത്തിൽ കുറയാത്ത വാർഷിക സ്ഥിരവരുമാനമുള്ളയാളാ വുക എന്നിവയാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത് . വിരമിച്ചവർക്കായി പ്രത്യേക താമസവിസക്ക് അംഗീകാരം നൽകിയതായി ചൊവ്വാഴ്ചയാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചത് . വിരമിക്കൽ പ്രായ പരിധിയായ 60 കഴിഞ്ഞാൽ ജോലി യിൽനിന്ന് പിരിഞ്ഞ് യു.എ.ഇയിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങണമെന്നതാണ് നിലവിലെ സ്ഥിതി . ജോലിയിൽ നിന്നും വിരമിച്ച ശേഷവും യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകും പുതിയ വിസ സംവിധാനം . വിസ അനുവദിക്കുന്നതിൽ കൂടുതൽ എളുപ്പമുള്ള രീതി സ്വീകരിക്കുന്ന നയത്തിന്റെ ഭാഗമായാണ് പുതിയ വിസ ഏർപ്പെടുത്തിയത് .


Leave a Reply