പാലക്കാട് : പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊല്ലപ്പെട്ടു. മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് ( 27) ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.
അക്രമി സംഘം ബൈക്ക് തടഞ്ഞ് സഞ്ജിത്തിനെ വെട്ടി വീഴ്ത്തുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് പൊലീസ് പറയുന്നു. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നും സൂചനയുണ്ട്. പ്രദേശത്ത് നേരത്തെ മുതല്‍ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു.
You must log in to post a comment.