പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ പണ്ഡിതന്‍ മരിച്ചു
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ പണ്ഡിതന്‍ മരിച്ചു
📍 കണ്ണൂർ | Political Eye News
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ പണ്ഡിതന്‍ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പാലത്തുങ്കര സ്വദേശി ഹാഫിള് സ്വബീഹ് നൂറാനി (22) ആണ് മരിച്ചത്. നാല് ദിവസം മുമ്പ് നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലായിരുന്നു.
സ്വബീഹ് നൂറാനി എസ് എസ് എഫ് (സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) കയരളം സെക്ടർ സെക്രട്ടറി ആയിരുന്നു.
കോഴിക്കോട് കാരന്തൂർ മർകസ് ശരീഅത്ത് കോളജിലെ വിദ്യാർത്ഥിയായിരന്നു
- പിതാവ്: അബ്ദുൽ അസീസ് സഖാഫി (പാലത്തുങ്കര)
- മാതാവ്: റാബിയ (കാലടിപാറ)
- സഹോദരിമാർ: റസാന, നഫീസത്തുൽ മിസ്റിയ
ഖബറടക്കം കയരളം പ്രദേശത്തെ കാലടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
0 Reactions
