ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ ഇടിച്ചു; കടലുണ്ടിയിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം കടലുണ്ടി റെയിൽവെ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾക്കിടയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ദാരുണമായ അപകടം. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്’ വീട്ടിൽ രാജേഷ് – പ്രതിഭ ദമ്പതികളുടെ മകൾ സൂര്യാ രാജേഷ് (21) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ട്രെയിനിൽ നിന്നും ഇറങ്ങി മറ്റേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സൂര്യാ രാജേഷ് പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും ടെക്‌നോളജിയിലുമാണ് ബിടെക് വിദ്യാർത്ഥിനിയായി പഠിച്ചിരുന്നത്. അവധി കഴിഞ്ഞ് വീട്ടിലേക്കെത്തുന്നതിനിടെയാണ് കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. തുടർന്ന്, ട്രെയിൻ പോയ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മറ്റേ ട്രാക്ക് വഴി വേഗത്തിൽ എത്തിയ ചെന്നൈ എക്സ്പ്രസ് ട്രെയിൻ സൂര്യയെ ഇടിക്കുകയായിരുന്നു.
പ്രദേശവാസികളും സ്റ്റേഷൻ ജീവനക്കാരും ഉടൻ റെയിൽവേ പോലീസിനെ അറിയിക്കുകയും സ്ഥലത്ത് എത്തിച്ച മെഡിക്കൽ സംഘങ്ങൾ ഗുരുതരമായി പരിക്കേറ്റ സൂര്യയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി മരണപ്പെട്ടു.

അമ്മ എൻ. പ്രതിഭ മണ്ണൂർ സി.എച്ച്.എം ഹൈസ്കൂളിലെ അധ്യാപികയാണ്. സഹോദരൻ ആദിത്യ രാജേഷ് രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ.
സംസ്‌കാരം ഞായറാഴ്ച വൈകിട്ട് വള്ളിക്കുന്ന് വീട്ടുവളപ്പിൽ ചടങ്ങുകൾക്ക് ശേഷം നടക്കും.

