ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയിൽ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് സ്ഥിരീകരിച്ചു .കേസിൽ അറസ്റ്റിലായ ചാലക്കുടി നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി ജയിലിൽ രണ്ടര മാസം പിന്നിട്ടപ്പോഴാണ് കള്ളക്കേസ് ആണെന്ന് തെളിയുന്നത്.
ലാബ് പരിശോധന തലത്തിലാണ് പിടിച്ചത് ലഹരി മരുന്നില്ലെന്ന് കണ്ടെത്തിയത്. ഷീലയുടെ സ്കൂട്ടറിലെ ബാഗിൽ ഒളിപ്പിച്ച നിലയിൽ എൽ എസ് ഡി സ്റ്റാമ്പ് കണ്ടെത്തി എന്നയിരുന്നു കേസ്. ഇരിഞ്ഞാലക്കുട സർക്കിൾ ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്.
കേസിൽ തന്നെ കുടിക്കിയവർക്കെതിരെ നടപടി വേണമെന്ന് ബ്യൂട്ടി പാർലർ ഉടമ കൂടിയായ ഷീല പറഞ്ഞു. ലഹരി പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

politicaleye.news/woman-spent-two-and-a-half-months-in-jail-due-to-negligence-of-excise/ #sheela Sunny, She style beauty parlour
You must log in to post a comment.