Skip to content

കൊല്ലത്ത് യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി:

ജീവനൊടുക്കിയത് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്തെന്ന് കുറിപ്പും

കൊല്ലത്ത് യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി:
കൊല്ലത്ത് യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി #kollamNews

കുണ്ടറ: യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണപിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ സൂര്യ (22) യെ ആണ് ടെറസിൽ മരിച്ച നിലയിൽകണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം.യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ്ആത്മഹത്യയെന്ന് വ്യക്തമാക്കു ന്നകത്തുംഅടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചു.

വൈകിട്ട് ‌വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെസൂര്യമുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചു ചെന്ന അനിയത്തിയാണ് സൂര്യയെ പരുക്കേറ്റ നിലയില്‍കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ സൂര്യയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല.

ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന്എഴുതിയ കുറിപ്പ് കണ്ടെത്തി. റൂറൽ എസ്പി സുനിൽ എം.എൽ,ഡിവൈഎസ്പി എസ്.ഷെറീഫ്, കുണ്ടറ എസ്ഐ ബി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം മേൽനടപടികൾ സ്വീകരിച്ചു.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading