PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

തിരുവനന്തപുരത്ത് യുവതി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് 28 കാരിയായ യുവതി മരിച്ച നിലയിൽ കണ്ടെത്തി:

തിരുവനന്തപുരം:- തിരുവനന്തപുരത്ത് യുവതി മരിച്ച നിലയിൽ നെയ്യാറ്റിൻകരയിലെ വാടകവീട്ടില്‍ 28 കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങൽ പളളിക്കൽ സ്വദേശിനിയും നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സുമായ അഞ്ജലി റാണിയാണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് “ഞാൻ പോകുന്നു” എന്ന ആത്മഹത്യാകുറിപ്പും പൊലിസ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

ആത്മഹത്യയെന്ന് സംശയം,

അഞ്ജലി ചികിത്സാ രംഗത്ത് ജോലി ചെയ്യുന്നതിനാൽ നെയ്യാറ്റിൻകരയിലെ ഒരു വാടക വീട്ടിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു. ആശുപത്രിയിലെ മറ്റു നാല് സഹപ്രവർത്തകരോടൊപ്പമായിരുന്നു താമസം. വെള്ളിയാഴ്ച അഞ്ജലിക്ക് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നതിനാൽ ഇന്ന് അവധി ആയിരുന്നു. അതേസമയം, മറ്റ് മൂന്നുപേര് ഡ്യൂട്ടിയിൽ ആയിരുന്നു .അതിനാല്‍ അഞ്ജലി ഒറ്റയ്ക്കായിരുന്നു വീട്ടിൽ.

ദീർഘസമയമായി അഞ്ജലിയെ കാണാനാകാതെ വന്നതിനെ തുടർന്ന് സഹതാമസക്കാർ നടത്തിയ അന്വേഷണത്തിലാണ് അഞ്ജലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മരണത്തിൽ ദുരൂഹതകൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അഞ്ജലി റാണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം അറിയിച്ചുവെങ്കിലും, വിശദമായ അന്വേഷണം തുടരും. കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും ഈ സംഭവം വലിയ ദുഃഖമുണ്ടാക്കിയിരിക്കുകയാണ്.

𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 𝗘𝗗𝗜𝗧𝗢𝗥𝗦 𝗡𝗢𝗧𝗘𝗦

തുടർച്ചയായ യുവതികളുടെ മരണങ്ങള്‍ കേരളത്തില്‍ ഉത്കണ്ഠ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ സംഭവം മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും പ്രധാന ചിന്തവിഷയമാകണം.

  • നെയ്യാറ്റിൻകര യുവതി മരണം
  • അഞ്ജലി റാണി ആത്മഹത്യ
  • കേരളത്തിൽ തൂങ്ങിമരണം
  • തിരുവനന്തപുരത്ത് നഴ്സ് മരണം
  • Kerala suicide news
  • Neyyattinkara death case
  • Malayalam breaking news
0 Reactions

Leave a Reply

Your email address will not be published. Required fields are marked *