PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

കോതമംഗലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലത്ത് തിരുവനന്തപുരം സ്വദേശിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി കോതമംഗലം കുറ്റിലഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പെരുങ്കടവിള ശിവരാമവിലാസം എസ്. ഋഷികേഷിന്റെ മകൾ അഖി കൃഷ്ണ (24) യെയാണ് ചെറുവട്ടൂർ പ്രദേശത്തെ താമസ സ്ഥലത്ത് തിങ്കളാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസ്ഥലത്തെത്തിയ കോതമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമികമായി ആത്മഹത്യയെന്നാണ് സംശയിക്കുന്നെങ്കിലും, മരണകാരണം വ്യക്തമാക്കാൻ വിശദമായ പരിശോധന നടക്കും.

ഇന്ന് പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.

👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀
0 Reactions

Leave a Reply

Your email address will not be published. Required fields are marked *