PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

തിരുവനന്തപുരത്ത് വാർഡ് മെമ്പർ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം | തിരുവനന്തപുരത്ത് വാർഡ് മെമ്പർ ആത്മഹത്യ ചെയ്ത നിലയിൽ ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡിന്റെ ജനപ്രതിനിധിയായ ശ്രീജ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തപ്പെട്ടു. ഇന്ന് രാവിലെ സ്വന്തം വീട്ടിലായിരുന്നു സംഭവം.

Reports പ്രകാരം, ശ്രീജ ആസിഡ് കഴിച്ചതാണെന്ന് സംശയിക്കപ്പെടുന്നു. സംഭവം കണ്ട ഉടൻ തന്നെ വീട്ടുകാർ ശ്രീജയെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും, ജീവനിനു രക്ഷിക്കാൻ കഴിഞ്ഞില്ല. ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

പ്രാഥമിക വിവരങ്ങൾ പ്രകാരം, കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് ശ്രീജയെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. എന്നാൽ കൂടുതൽ വിശദ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്.

ജനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ശ്രീജയുടെ അപ്രതീക്ഷിത മരണം ബന്ധുക്കളെയും നാട്ടുകാരെയും കടുത്ത ദുഃഖത്തിൽ ആഴ്ത്തി

Political EYE NEWS ‘S NOTE

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാനുള്ള മാർഗങ്ങൾ എപ്പോഴും ഉണ്ടാവും. മാനസികാരോഗ്യത്തിൽ സംശയം തോന്നുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. അതാത് ഘട്ടങ്ങളിൽ ‘ദിശ’ ഹെൽപ്ലൈൻ നിങ്ങളോടൊപ്പം ഉണ്ടാകും.

📞 ടോൾ ഫ്രീ ഹെൽപ്ലൈൻ നമ്പറുകൾ:
➡️ 1056
➡️ 0471-2552056

0 Reactions

Leave a Reply

Your email address will not be published. Required fields are marked *