PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

മലപ്പുറം തൃക്കലങ്ങോട് നവവധു മരിച്ച നിലയിൽ;

മലപ്പുറം തൃക്കലങ്ങോട് നവവധു മരിച്ച നിലയിൽ, വാർത്തയറിഞ്ഞു ആൺ സുഹൃത്തിന്റെ ആത്മഹത്യാ ശ്രമം

മലപ്പുറം: തൃക്കലങ്ങോട് നവവധുവിനെ മരിച്ച നിലയിൽകണ്ടെത്തി. പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ (18) ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്‌ചയാണ് ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്.ഇന്ന് വൈകീട്ടാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നുവെന്നാണ് വിവരം.സംഭവത്തിന് തൊട്ടുപിന്നാലെ പെൺകുട്ടിയുടെ ആൺസുഹൃത്തും അയൽവാസിയുമായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.

സുഹൃത്തിന്റെ ആത്മഹത്യാ ശ്രമം
ഷൈമയുടെ മരണവാർത്ത കേട്ട ശേഷം അയൽവാസിയും ആൺ സുഹൃത്തുമായ സജീർ (19) കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യ ശ്രമിച്ചു. അദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും അവസ്ഥ ഗുരുതരമാല്ലെന്ന്മെഡിക്കൽ സ്രോതസ്സുകൾ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഷൈമയുടെ വിവാഹം ഉറപ്പിച്ചതെന്ന് സ്ഥലവാസികൾ അറിയിച്ചു. ഈ തീരുമാനവുമായി ബന്ധപ്പെട്ട് മാനസിക മർദ്ദമാകാം ആത്മഹത്യയ്ക്ക് കാരണമായതെന്ന് അനുമാനം . .
ഷൈമ സിനിവറിന്റെ മരണം ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഓർക്കുക ആത്മഹത്യ ഒരു പരിഹാരം അല്ല

യുവ തലമുറയിലെ മാനസികാരോഗ്യം: ചില പ്രധാനപ്പെട്ട വസ്തുതകൾ

  1. സാമൂഹ്യ സമർദ്ദങ്ങൾ: വിവാഹം, ജോലി, പഠനം തുടങ്ങിയവയിലെ പ്രതീക്ഷകൾ യുവാക്കളെ ബാധിക്കുന്നു.
  2. പ്രണയബന്ധങ്ങളിലെ സങ്കീർണതകൾ: വികാരപരമായ പ്രതിസന്ധികൾ നേരിടാനുള്ള കഴിവില്ലായ്മ.
  3. സഹായം തേടാനുള്ള ഭയം: മാനസികാരോഗ്യ പ്രശ്നങ്ങൾ മറച്ചുവെക്കുന്ന സാമൂഹ്യസ്വഭാവം.

സർക്കാർ ഹെൽപ്പ്ലൈനുകൾ:

കേരള മാനസികാരോഗ്യ ഹെൽപ്പ്ലൈൻ: 1056

  • ദിശാ സേവനം: 0471-2552056

#ഷൈമസിനിവർ

#മലപ്പുറംതൃക്കലങ്ങോട്

#കേരളമാനസികാരോഗ്യഹെൽപ്പ്ലൈൻ

7 DAYS FREE SUBSCRIPTION

http://www.politicaleye.news

0 Reactions

Leave a Reply

Your email address will not be published. Required fields are marked *