വെബ് ഡസ്ക് : പതിനായിരം കിലോ ചീഞ്ഞ മത്സ്യം ആര്യങ്കാവിൽ നിന്ന് പിടികൂടി. തമിഴ്‌നാട്ടിൽ നിന്നുമെത്തിച്ച പതിനായിരം കിലോ ചൂരമീനാണ് പിടികൂടിയത്. ഇന്നലെ പുലർച്ചെഒരുമണിയോടെയാണ് സംഭവം നടന്നത്.
മൂന്ന് ലോറികളിലായാണ് പൂപ്പൽ ബാധിച്ച മീൻ എത്തിച്ചത്. 10,750 കിലോ പഴകിയമത്സ്യംഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർപിടിച്ചെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ പഴകിയ മീൻഎത്തിക്കാൻസാദ്ധ്യതയുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്നടത്തിയപരിശോധനയിലാണ് മീൻ പിടികൂടിയത്. തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു മീൻ കൊണ്ടുവന്നത്. കേരളത്തിൽ ആലംകോട്, കരുനാഗപള്ളി, അടൂർ എന്നിവിടങ്ങളിലെ ഏജന്റുമാർക്ക്കൈമാറാനാണ് മീൻ എത്തിച്ചതെന്നാണ് ലോറി ഡ്രൈവർമാർ മൊഴി നൽകിയതെന്നാണ് വിവരം.
You must log in to post a comment.