PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

സൂസൻ വൊജിസ്‌കി ;

<h3 class="wp-block-heading" id=" സൂസൻ വൊജിസ്‌കി കോടിക്കണക്കിന് മനുഷ്യർക്ക് മുന്നിൽ ആവിഷ്കാരത്തിൻ്റെയും ഉപജീവനത്തിന്റെയും വഴികാട്ടിയായ യൂട്യൂബ് മുൻ സി.ഇ.ഒ<p id="ന്യൂസ് ഡെസ്ക്: സൂസൻ വൊജിസ്‌കി കോടിക്കണക്കിന് മനുഷ്യർക്ക് മുന്നിൽ ആവിഷ്കാരത്തിൻ്റെയും ഉപജീവനത്തിന്റെയും വാതിലുകൾ തുറന്നിട്ടാണ് യൂട്യൂബ് മുൻ സി.ഇ.ഒ സൂസൻ വൊജിസ്‌കി വിടവാങ്ങിയത്. 58 ാം വയസിൽ അർബുദമാണ് അവരുടെ ജീവനെടുത്തത്. ഗൂഗിൾ എന്ന സെർച്ച് എഞ്ചിനൊപ്പമുണ്ട് സൂസൻ വൊജിസ്കി എന്ന പേര്. ടെക് ലോകത്തെ നയിച്ച അപൂർവം വനിതകളിലൊരാൾ.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

1968 ജൂലൈ അഞ്ചിനാണ് സൂസൻ വൊജിസ്കി ജനിച്ചത്. 1998 ലാണ് ജീവിതം മാറ്റിമറിച്ച ആ യാത്ര തുടങ്ങുന്നത്. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ സൂസൻ വൊജിസ്‌കിയുടെ വീടിനോട് ചേർന്ന ഒരു ഗാരേജ് ഉണ്ട്.

<p id="സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദപഠനം കഴിഞ്ഞെത്തിയ സെർജി ബ്രിനനും ലാറി പേജിനും വാടകക്ക് നൽകാൻ തീരുമാനിക്കുന്നു. 25 വർഷങ്ങൾക്ക് മുമ്പ് അങ്ങനെ ഒരു തീരുമാനമെടുത്തതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നായിരുന്നു യൂട്യൂബ് സി.ഇ.ഒ പദവിയിൽ നിന്ന് രാജിപ്രഖ്യാപിച്ചിറങ്ങുമ്പോൾ വൊജിസ്കിക്ക് പറയാനുണ്ടായിരുന്നത്. ഗൂഗിൾ എന്ന സെർച്ച് എഞ്ചിന്റെ പിറവി തുടങ്ങുന്നത് ആ ഗാരേജിൽ നിന്നായിരുന്നു. പിന്നീട് അവിടുന്ന് ഇങ്ങോട്ട് ലോകം ‘കറങ്ങിയത്’ ഗൂഗിളിന് ചുറ്റുമാണെന്ന് പറയാം.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});<p id="1999 ലാണ് വൊജിസ്ക‌ി ഗൂഗിളിൽ എത്തുന്നത്. 16 ജീവനക്കാരുള്ള സ്ഥാപനമായി ഗൂഗിൾ മാറിയത് അന്നായിരുന്നു. സെർച്ച് എഞ്ചിൻ്റെ ആദ്യ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പദവിയിലെത്തുന്നതും സൂസനായിരുന്നു. ഗൂഗിളിനൊപ്പമുള്ള 25 വർഷം പൂർത്തിയായ 2023 ലാണ് യൂട്യൂബ് സി.ഇ.ഒ പദവി സൂസൻ വൊജിസ്‌കി ഒഴിയുന്നത്. ഗൂഗിളിനെ മാത്രമല്ല ടെക് ലോകത്തെ തന്നെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്. 18 മാസങ്ങൾക്കിപ്പുറം വൊജിസ്കിയുടെ മരണവാർത്തയെത്തുമ്പോൾ 25 വർഷം കൊണ്ട് ഇന്റർനെറ്റ് ലോകത്ത് വിപ്ലവങ്ങൾ സൃഷ്‌ടിച്ചാണ് അവർ വിടവാങ്ങുന്നത്. ശ്വാസകോശ ക്യാൻസറായിരുന്നു ഗൂഗിളിന്റെ 16-ാം നമ്പർ ജീവനക്കാരിയുടെ ജീവനെടുത്തത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});<p id="2023 ഫെബ്രുവരിയിൽ രാജിപ്രഖ്യാപനം നടത്തിയ വൊജിസ്ക‌ി പറഞ്ഞതിങ്ങനെയായിരുന്നു: ‘ഇരുപത്തിയഞ്ച് വർഷം മുമ്പാണ് ഞാൻ ആ തീരുമാനമെടുത്തത്. ഒരു പുതിയ സെർച്ച് എഞ്ചിൻ സ്വപ്നം കണ്ടുനടക്കുന്ന സ്റ്റാൻഫോർഡ് ബിരുദ വിദ്യാർത്ഥികളായ രണ്ട് പേർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു. ലാറിയും സെർജിയും അതായിരുന്നു അവരുടെ പേരുകൾ. അവരുടെ സ്വപ്‌നത്തിൻ്റെ വലുപ്പം ഞാൻ കണ്ടു. അത് തന്നിൽ ആവേശമുണ്ടാക്കി. ഒന്നോർക്കണം അന്ന് ആ കമ്പനിക്ക് വളരെ കുറച്ച് ഉപഭോക്താക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരുമാനമെന്ന് പറയാൻ ഒന്നുമില്ല. എന്നിട്ടും ആ ടീമിൽ ചേരാൻ തീരുമാനിച്ചു. അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു.’

https://cse.google.com/cse.js?cx=51de498053f5043bd<p id=" #SusanWojcicki #YouTube, #google

0 Reactions

Leave a Reply

Your email address will not be published. Required fields are marked *