Sudhakaran and Congress need to explain about K Sudhakaran's RSS link remark, PK Kunhalikutty;

കെ സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സുധാകരനും കോണ്‍ഗ്രസും,പികെ കുഞ്ഞാലിക്കുട്ടി;

കോഴിക്കോട്: ആര്‍എസ്എസിന്റെ ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ച് സഹായം നല്‍കിയെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതൃത്വം. ഇക്കാര്യം ലീഗ് ചര്‍ച്ച ചെയ്യും. പാര്‍ട്ടിയില്‍ കൂടിയാലോചന നടത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കാം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമായിരുന്നുവെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Sudhakaran and Congress need to explain about K Sudhakaran's RSS link remark, PK Kunhalikutty;
http://Sudhakaran and Congress need to explain about K Sudhakaran’s RSS link remark, PK Kunhalikuttyhttp://Sudhakaran and Congress need to explain about K Sudhakaran’s RSS link remark, PK Kunhalikutty;; RSS ബന്ധം വിശദീകരിക്കേണ്ടത് കോൺഗ്രസ്‌ PK കുഞ്ഞാലികുട്ടി മുസ്ലിം ലീഗ്,

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നത് ഗൗരവമായ കാര്യമാണ്, അത് നിസാരമല്ല.



ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായികൂടിയാലോചന നടത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.കെ സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സുധാകരനുംകോണ്‍ഗ്രസുമാണെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്ന കെപിസിസി അധ്യക്ഷന്റെ പരാമര്‍ശമാണ് വിവാദമായത്. സംഘടന കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കുന്ന കാലത്തായിരുന്നു സംഭവം. എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നു. അന്ന് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നല്‍കിയെന്നാണ് പരാമര്‍ശം. കണ്ണൂരില്‍ എംവിആര്‍ അനുസ്മരണപരിപാടിയിലായിരുന്നു സുധാകരന്റെ പരാമര്‍ശം.




Discover more from politicaleye.news

Subscribe to get the latest posts to your email.