ഷോക്കേറ്റു കൊല്ലത്ത് വിദ്യാർത്ഥി മരിച്ചു
സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കൊല്ലം ∙തേവലക്കര ഗവ. ഹയര്‍ സെക്കന്‍ഡറി ബോയ്‌സ് സ്‌കൂളിലെ 13-വയസ്സുകാരനായ മിഥുൻ ആണ് ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഈ അപകടം നടന്നത്.
അപകടം സംഭവിച്ചത് ഇങ്ങനെ:
മിഥുന്‍ സുഹൃത്തുക്കളോടൊപ്പം സ്‌കൂളിൽ കളിച്ചുകൊണ്ടിരിക്കെ, ഒരു കുട്ടിയുടെ ചെരുപ്പ് സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് വീണു. ചെരുപ്പ് തിരിച്ചെടുക്കാൻ മിഥുൻ കെട്ടിടത്തിന് മുകളിലേയ്ക്ക് കയറുകയായിരുന്നു. ഇതിനിടെ അവൻ ഒരു താഴ്‌ന്ന നിലയിലുള്ള ഹൈ വോൾട്ടേജ് വൈദ്യുതി ലൈനിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.
ലഭിച്ച വിവരമനുസരിച്ച്, കെട്ടിടത്തിനു മുകളിൽ വെറും രണ്ടടിക്കുള്ളിൽ ആ വൈദ്യുതി ലൈൻ കടന്നു പോകുന്നതായാണ് നാട്ടുകാർ പറയുന്നത്. അനുമതിയില്ലാതെ സ്കൂൾ കെട്ടിടത്തിനു സമീപം വൈദ്യുതി ലൈനുകൾ വന്നതാണ് അപകടത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം.
പ്രതിഷേധവുമായി നാട്ടുകാർ:
സംഭവത്തിന് പിന്നാലെ സ്‌കൂൾ പരിസരത്ത് നൂറുകണക്കിന് നാട്ടുകാർ പ്രതിഷേധവുമായി എത്തി. കുട്ടികളുടെ സുരക്ഷയൊന്നും ഉറപ്പാക്കാതെ വൈദ്യുതി ലൈൻ താഴ്ന്നു കിടന്നത് വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെടാനുള്ള പ്രധാന കാരണമായി അവർ ആരോപിച്ചു.
സ്കൂൾ അധികാരികളുടെ അനാസ്ഥ ആണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണം ആയതെന്നാണ് ” ഒരു രക്ഷിതാവാണ് പറഞ്ഞത്.
പൊലീസ് പരിശോധന തുടങ്ങി:
സ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും എത്തി അപകടസ്ഥലം പരിശോധിച്ചു. വൈദ്യുതിലൈൻ താഴ്‌ന്ന് കിടക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതായും കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും പൊലിസ് വ്യക്തമാക്കി.

മിഥുനിന്റെ മൃതദേഹം പിന്നീട് പരവൂർ ജനറൽ ആശുപത്രിയിലേക്കുള്ള മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകുന്നതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൃത്യമായി അന്വേഷണം നടക്കും എന്നും പോലിസ് വ്യക്തമാക്കി.
പുത്തൻ വാർത്തകൾക്കായി Political Eye News വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: 👉🏼 https://chat.whatsapp.com/CFKK4bzZwZpD38xqJavaeA
