സി.ജെ. റോയ്‌യുടെ ആത്മഹത്യ : തോക്ക് കസ്റ്റഡിയിലെടുത്തു
സി.ജെ. റോയ്‌യുടെ ആത്മഹത്യ; തോക്ക് കസ്റ്റഡിയിലെടുത്തു, സിസി ടിവിയും ഹാർഡ് ഡിസ്കും പരിശോധിക്കും
കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്ത് പൊലീസ് വിശദ പരിശോധന നടത്തി. കോൺഫിഡന്റ് പെന്റഗൺ കോർപ്പറേറ്റ് ഓഫീസിനുള്ളിൽ വെച്ചാണ് റോയ് സ്വയം വെടിയുതിർത്ത് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അശോക് നഗർ പൊലീസും എഫ്.എസ്.എൽ ലാബ് ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി.
വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിലെ സിസി ടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്കുകളും പരിശോധിക്കാൻ പൊലീസ് നടപടി തുടങ്ങി. സ്ഥലത്തുണ്ടായിരുന്നവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ നടന്നത് റെയ്ഡ് തന്നെയാണോ എന്ന കാര്യത്തിൽ ആദായ നികുതി വകുപ്പ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വെടിയൊച്ച കേട്ട ജീവനക്കാരാണ് ആദ്യം സംഭവവിവരം അറിയിച്ചത്. തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു.
സി.ജെ. റോയ്‌യുടെ മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി.

