PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

ഷാഫി പറമ്പിൽ എംപിക്കെതിരെ അറസ്റ്റ് വാറന്റ്

ഷാഫി പറമ്പിൽ എംപിക്കെതിരെ അറസ്റ്റ് വാറന്റ്

പാലക്കാട്: കോൺഗ്രസ് നേതാവും വടകര എംപിയുമായ ഷാഫി പറമ്പിലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്). 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

2022 ജൂൺ 24-ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ചാണ് അന്നത്തെ പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധം നടന്നത്.

ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ദേശീയപാത ഉപരോധിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി.

കോടതിയുടെ ഉത്തരവിനെ തുടർന്ന് ഷാഫി പറമ്പിലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.

0 Reactions