ദീപക്കിന്റെ ആത്മഹത്യ: ഷിംജിത അറസ്റ്റിൽ
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത അറസ്റ്റിൽ
21/01/2026 | കോഴിക്കോട് | Live News
കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ദീപക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫ യെ പോലീസ് അറസ്റ്റ് ചെയ്തു. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷിംജിതയെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
അറസ്റ്റിലായ ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം, വീഡിയോ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തി ഫോറൻസിക് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി നാളെ കോടതി പരിഗണിക്കാനിരിക്കെ, അറസ്റ്റ് നടന്ന സാഹചര്യത്തിൽ ഷിംജിതയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
