രാമേശ്വരം കഫേ സ്ഫോടനം ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ;

രാമേശ്വരം കഫേ സ്ഫോടനം ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ;

രാമേശ്വരം കഫേ സ്ഫോടനം ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ

ബംഗളൂരു:. രാമേശ്വരം കഫേ സ്ഫോടനം ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ; രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപിപ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ശിവമൊഗ തീർത്ഥഹള്ളിയിൽനിന്നുള്ളസായ്പ്രസാദിനെയാണ് എൻഐഎ ചോദ്യം ചെയ്യാനായികസ്റ്റ‌ിയിലെടുത്തത്.

രാമേശ്വരം കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രതികളുമായി ബന്ധമുണ്ടെന്ന്സംശയിച്ചാണ് സായ് പ്രസാദിനെ ചോദ്യം ചെയ്യുന്നത്. കേസിന്റെ ഭാഗമായി ശിവമൊഗയിലെ വിവിധ വീടുകളിലും കടയിലും കഴിഞ്ഞയാഴ്ചഎൻഐഎറെയ്ഡ്നടത്തിയിരുന്നു.മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെവൈറ്റ്ഫീൽഡ് ഏരിയയിലെ കഫേയിൽ സ്ഫോടനം നടന്നത്.

മാർച്ച്മൂന്നിനാണ്കേസ്എൻഐഎയ്‌ക്ക് കൈമാറിയത്. തിരക്കേറിയഉച്ചസമയത്തായിരുന്നു കഫേയിൽ സ്ഫോ‌ടനമുണ്ടായത്. പത്തുപേർക്ക്പരിക്കേറ്റിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് മാർച്ച് 28ന് കർണാടക സ്വദേശി മുസമ്മിൽ ശരീഫിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.കൂടാതെ മുസ്സവിർ ഷസീഖ് ഹുസെെൻ എന്നയാളാണ് ബോംബ് വച്ചതെന്ന് തിരിച്ചറിഞ്ഞതായി എൻഐഎവ്യക്തമാക്കിയിരുന്നു.

ഇയാൾഒളിവിലാണ്. അബ്ദുൽ മതീൻ താഹയാണ് മറ്റൊരു ആസൂത്രകൻ. ഇവർക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ് .പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷംരൂപപാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വിവരം നൽകുന്നവരുടെ ഐഡന്റിറ്റിവെളിപ്പെടുത്തില്ലെന്നും എൻഐഎ ഉറപ്പ് നൽകിയിട്ടുണ്ട്. കഫേയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രവും ഉദ്യോഗസ്ഥർപുറത്തുവിട്ടിരുന്നു.


Discover more from politicaleye.news

Subscribe to get the latest posts to your email.

Leave a Reply