പീച്ചി ഡാം റീസർവോയർ അപകടത്തിൽ മരണം രണ്ടായി;
പീച്ചി ഡാം റീസർവോയർ അപകടത്തിൽ മരണം രണ്ടായി ; ചികിത്സയിലായിരുന്ന പതിനാറുകാരി ആൻ ഗ്രേസ് മരിച്ചു:
തൃശൂർ: പീച്ചി ഡാം റീസർവോയർ അപകടത്തിൽ മരണം രണ്ടായി. ചികിത്സയിൽ കഴിഞ്ഞിരുന്ന പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടിൽ സജിയുടെയും സെറീനയുടെയും മകൾ ആൻ ഗ്രേസ് (16) ആണ് മരിച്ചത്. പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകൾ അലീനാ ഷാജൻ (16) ഇന്ന് പുലർച്ചെയോടെ മരിച്ചിരുന്നു. മുരിങ്ങത്തുപറമ്പിൽ ബിനോജിന്റെയും ജൂലിയുടെയും മകൾ എറിൻ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കൽ ജോണിയുടെയും ഷാലുവിന്റെയും മകൾ നിമ (12) എന്നിവർ ചികിത്സയിലാണ്.
നാലുപേരും തൃശ്ശൂർ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തിൽപ്പെട്ട മൂന്നുപേർ. പള്ളിപ്പെരുന്നാൾ ആഘോഷത്തിന് ഹിമയുടെ വീട്ടിൽ എത്തിയതായിരുന്നു മൂന്നു പെൺകുട്ടികളും. തുടർന്ന് ഇവർ റിസർവോയർ കാണാൻ പോയപ്പോഴാണ് അപകടത്തിൽപെട്ടത്. ചെരിഞ്ഞുനിൽക്കുന്ന പാറയിൽ കാൽവഴുതി ആദ്യം രണ്ടുപേർ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വെള്ളത്തിൽ വീഴുകയായിരുന്നു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വെള്ളത്തിൽവീണ മറ്റു മൂന്നു പേരും ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
0 Reactions

