വിളിപ്പേര് കിട്ടിയ കഥയുമായി പാർവതി:
‘ബാത്റൂം പാർവതി’ എന്ന് തനിക്ക് വിളിപ്പേര് കിട്ടിയ കഥയുമായി പാർവതി തിരുവോത്ത്….
നടി പാർവതി തിരുവോത്ത് തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയുന്നതിൽ പ്രശസ്തയാണ് അത്തരമൊരു സന്ദർഭത്തിൽ ബാത്റൂം പാർവതി എന്ന് തനിക്ക് വിളിപ്പേര് കിട്ടിയ കഥ പങ്കുവെച്ചിരിക്കുകയാണ് . അടുത്തിടെ നടന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ചർച്ചയിലാണ് താരം ഈ കാര്യം പങ്കുവെച്ചത് .
ഷൂട്ടിങ് ലൊക്കേഷനുകളിൽ ടോയ്ലറ്റുകൾ സ്ഥാപിക്കണമെന്ന ആശയം താൻ മുന്നോട്ടുവെച്ചത് എം എം എ എന്ന സംഘടന സപ്പോർട്ട് ചെയ്യാൻ കാരണം മുതിർന്ന കലാകാരന്മാർ പലർക്കും പ്രോസ്റ്റേറ്റ് പ്രശ്നം ഉള്ളതിനാൽ ആയിരുന്നു എന്ന് പാർവതി പറയുന്നു.


പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ സ്വീകരിച്ചിരുന്ന പഴയ രീതികളെ പോലെയാണ് എഎം എം എയിൽ ആളുകൾ തിരഞ്ഞെടുക്കുന്നതെന്നും പാർവതി പറയുന്നു. ” ഷൂട്ടിങ് സെറ്റുകളിൽ വിശ്രമമുറിക്ക് വേണ്ടിയുള്ള വഴക്കാണ് എനിക്ക് ബാത്റൂം പാർവതി എന്ന് പേര് നേടിത്തന്നത് .ഞാൻ ചില പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അവർ എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും. നമ്മൾ എല്ലാവരും ഒരേ കുടുംബത്തിൻറെ ഭാഗമാണ്. അതുകൊണ്ട് പ്രശ്നം ഉപേക്ഷിക്കുക എന്ന് പലരും പറഞ്ഞു.” ഒരു മുതിർന്ന നടനും തന്നോട്
ഈ കാര്യം പറഞ്ഞു എന്ന് പാർവതി പറയുന്നു .
കൂടാതെ എ എം എം എയിലെ വോട്ടിങ് സമ്പ്രദായത്തെ പാർവതി വിമർശിക്കുകയുണ്ടായി പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ സ്വീകരിച്ചിരുന്ന പഴയ രീതികളെ പോലെയാണ് എഎംഎംഎയിൽ ആളുകളെ തിരഞ്ഞെടുക്കുന്നതെന്ന് പാർവതി പറയുന്നു .അവർ ഒരു വ്യക്തിയെ മുൻകൂട്ടി നിശ്ചയിച്ച് വോട്ട് ചെയ്യും. ഭൂരിപക്ഷം ആളുകളും ഭക്ഷണത്തിനായി പോകുമ്പോൾ ആയിരിക്കും വോട്ടിങ് നടത്തുക.
ആളുകളോട് കൈകൾ ഉയർത്താൻ ആവശ്യപ്പെടുന്നു. അങ്ങിനെ ചെയ്യുമ്പോൾ വോട്ടിങ് അവസാനിക്കുന്നു .ഇതെല്ലാം പേരിനു വേണ്ടി ചെയ്യുന്നതാണ്. ഒരു ഘട്ടത്തിനുശേഷം തനിക്ക് ഇതെല്ലാം കണ്ട് സഹിക്കാതെ വന്നെന്നും കുറച്ചു മാന്യത ഉള്ളതുകൊണ്ടാണ് താൻ സംഘടനയിൽ നിന്ന് പുറത്തു പോകാൻ തീരുമാനിച്ചതെന്നും പാർവതി പറയുന്നു.
