മലപ്പുറം: കോൺഗ്രസ് വിലക്ക് മറികടന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുമായി ആര്യാടന്‍ ഫൗണ്ടേഷന്‍. നേതൃത്വത്തിന്റെ മുന്നറിയിപ്പും കനത്ത മഴയും മറികടന്ന് നടത്തിയ റാലിയില്‍ സ്ത്രീകളുള്‍പ്പെടെ വന്‍തോതില്‍ പ്രവര്‍ത്തകരെത്തി.
ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലയിലാണ് സമാപിത്. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണം. എന്നാല്‍, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും നേതൃത്വത്തോട് മറുപടി പറയുമെന്നുമായിരുന്നു ആര്യാടന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം