ഹിന്ദുമഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റേത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം;

sponsored

തിരുവനന്തപുരം: ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരേ പരാതി നല്‍കി യൂത്ത് ലീഗ്.മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമാണ് പ്രസംഗമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പരാതി നല്‍കിയത്. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ തിരുവനന്തപുരം അനന്തപുരിയില്‍ വെച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.
പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവകരമായ വര്‍ഗീയ പ്രചാരണമാണ് സമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയത്. ഈ പരാമര്‍ശങ്ങള്‍ മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ കാരണമാകുമെന്നും,അതിനാല്‍ ഐപിസി 153 എ പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്.’ഞാന്‍ ഈയൊരു യോഗത്തിന് വേണ്ടി മാത്രമാണ് ഈരാറ്റുപേട്ടയില്‍ നിന്ന് വന്നത്. ഈരാറ്റുപേട്ട എന്ന് പറയുന്നത് ലോകത്ത് ഏറ്റവുമധികം മുസ്‌ലിങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണ്. ആകെയുള്ള ജനസംഖ്യയുടെ 97 ശതമാനവും മുസ്‌ലിങ്ങളാണ്.ബാക്കി എന്നെപ്പോലെ ചില പാവപ്പെട്ട ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രമേ അവിടെയുള്ളൂ.ഞാനിപ്പൊ വരുന്ന വഴിയില്‍ പുതുതായി ഒരു മുസ്‌ലിമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അതിന്റെ ഇപ്പുറത്ത് അതിലും നല്ല രീതിയില്‍ ഒരു നായരുടെ കടയുണ്ട്. ഈച്ചയെ ആട്ടി ഇരിപ്പാണ്. നമ്മുടെ ആളുകളുടെ ഗുണമാണ് അത്.ഇതൊക്കെ ആലോചിച്ച് ഓര്‍ത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദുഖിക്കേണ്ടി വരും’. ‘ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ പലതും നടക്കുന്നുണ്ട്. ഒരു ഫില്ലര്‍ വെച്ചിരിക്കും, ചായയില്‍ അത് ഒറ്റ തുള്ളി ഒഴിച്ചാല്‍ മതി. വന്ധ്യംകരിക്കും, പുരുഷനെയും സ്ത്രീയെയും. അങ്ങനെ ഇന്ത്യാ രാജ്യം പിടിച്ചടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്’ പി സി ജോര്‍ജ് സമ്മേളനത്തില്‍ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരേ പരാതി നല്‍കിയത്. ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ കോപ്പി ഫേസ്ബുക്ക് പേജിലൂടെ ഫിറോസ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

sponsored

പൊലീസുകാരുടെ അന്യായ അറസ്റ്റും പീഡനവും അവസാനിപ്പിക്കണം പ്രധാനമന്ത്രി;

sponsored

ഡൽഹി:ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യവും വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നിയമസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും.വിധികൾ ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ചീഫ് ജസ്റ്റിസുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ 2047ൽ ജുഡീഷ്യൽ സംവിധാനം എങ്ങിനെയാണെമെന്ന് ആലോചിക്കണമെന്നും പൊലീസുകാരുടെ അന്യായ അറസ്റ്റും പീഡനവും അവസാനിപ്പിക്കണമെന്നും ‘ അദ്ദേഹം പറഞ്ഞു.

sponsored

വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേനല്‍ അവധിക്ക് ശേഷം പരിഗണിക്കാമെന്ന് ഹൈകോടതി;

sponsored

കൊച്ചി:-.ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ബ്ലാക്മെയിൽ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും വിജയ് ബാബു ഹർജിയിൽ ആരോപിക്കുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ അറസ്റ്റ് തടയണമെന്നോ ഇടക്കാല ഉത്തരവ് വേണമെന്നോ വിജയ് ബാബു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടില്ല.

sponsored

സമൂഹത്തിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിൻ്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണ സംഘത്തേയും ബോധ്യപ്പെടുത്താൻ സാധിക്കും. നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തൻ്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമ വാർത്ത കൊടുക്കുകയാണ് അന്വേഷണ സംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു.

അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു. അതേസമയം, ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.

അതിനിടെ, വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം കെവി തോമസ്;

sponsored

വെബ് ഡസ്ക് :- സിപിഎം സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ തന്നെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നുമാണ് മാറ്റിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. എഐസിസി, കെപിസിസി അംഗത്വങ്ങളിൽ നിന്ന് മാറ്റിയിട്ടില്ല. ഇവ രണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളാണെന്നും കെവി തോമസ് പറഞ്ഞു.
തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ വികസന നിലപാടിനൊപ്പമായിരിക്കും. അതിനകത്ത് രാഷ്ട്രീയമില്ല. വികസനത്തെ കണ്ണടച്ച് എതിർക്കാനില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകളും താനുമായി നടന്നിട്ടില്ല. ബാക്കി കാര്യങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പറയാം. താൻ തുറന്ന മനസുള്ളയാളാണെന്നും വാതിലുകൾ ഒരിക്കലും അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി 11 ന് താരിഖ് അൻവറിന്റെ സന്ദേശം ലഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. കോൺഗ്രസ് എന്നത് ഒരു സംഘടനാ രൂപമല്ല. അതൊരു കാഴ്ചപ്പാടും ജീവിത രീതിയുമാണ്. താൻ കോൺഗ്രസുകാരനാണ്. തന്റെ ഇനിയുള്ള പ്രവർത്തനവും വികസന രാഷ്ട്രീയത്തിനൊപ്പമാകും. തൃക്കാക്കരയിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും തന്നെ ഇവിടുത്തെ നേതൃത്വം സമീപിച്ചിട്ടല്ലെന്നും കെവി തോമസ് പറഞ്ഞു.തനിക്കെതിരെ എടുത്തത് അച്ചടക്ക നടപടിയാണോയെന്ന കാര്യം ജനങ്ങളും മാധ്യമപ്രവർത്തകരും തീരുമാനിക്കട്ടെ. സുനിൽ ഝക്കറിന്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം എടുത്തത് മറ്റൊരു തീരുമാനമാണെന്നും അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നും മുൻ കേന്ദ്ര മന്ത്രി പറഞ്ഞു. തന്റെ കുടുംബത്തിൽ നിന്ന് ആരും രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന് നേരത്തെ താൻ പറഞ്ഞിട്ടുണ്ട്. പത്രക്കാർ ഇത് മറന്നതാകാമെന്നും പ്രൊഫ കെവി തോമസ് വ്യക്തമാക്കി.

sponsored

വിജയ് ബാബുവിനെതിരായ ലൈംഗികതിക്രമ കേസ്, സാക്ഷികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ;

വെബ് ഡസ്ക് :-നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സിനിമാ മേഖലയിലുള്ളവരുടെയടക്കം എട്ടു പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് നടിയുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടി

മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. 2022 മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ കൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലുമായി വിജയ് ബാബു പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണ് നടിയുടെ പരാതി.വിജയ് ബാബുവിനെതിരെ ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഈ മാസം 22 നാണ് നടി പരാതി നൽകിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നടൻ വിദേശത്തേക്ക് കടന്നത്. പ്രതിയുടെ പാസ്‌‌പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും അന്വേഷണ സംഘം തെളിവെടുത്തിരുന്നു.

ബിഹാറില്‍ മരിച്ച മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്‍റെ അടുത്ത സുഹൃത്തും മരിച്ച നിലയില്‍;

പട്‌ന: ബിഹാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദേശീയ ബാസ്‌ക്കറ്റ് ബോള്‍ താരം ലീതാരയുടെ അടുത്ത സുഹൃത്തും മരിച്ച നിലയില്‍. റെയില്‍വേയില്‍ ഓഡിറ്റ് ക്ലര്‍ക്കായ അവിനാഷ് കുമാറിനെയാണ് (35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീതാരയുടെ മരണം സംഭവിച്ച്മണിക്കൂറുകള്‍ക്കുള്ളിലാണ് അവിനാഷിനെയും ദ്വാരകപുരിയിലെവീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്ത സുഹൃത്തുക്കളായ ഇരുവരും ധനാപൂരിലെ ഡിആർഎം ഓഫിസില്‍ ഒരുമിച്ചാണ് ജോലി ചെയ്‌തിരുന്നതെന്ന് പൊലീസ്പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഖഗൗള്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്‌തു.ഇരുവരുടേയും മരണത്തിന് പിന്നില്‍ ബാഹ്യഘടകങ്ങളുണ്ടോയെന്ന്പൊലീസ്അന്വേഷിക്കുന്നുണ്ട്.ദ്വാരക പുരിയിലെ വീട്ടില്‍ മാതാപിതാക്കള്‍, ഭാര്യ, നാല് വയസുകാരിയായ മകള്‍ എന്നിവര്‍ക്കൊപ്പമാണ് അവിനാഷ് താമസിക്കുന്നത്. ചൊവ്വാഴ്‌ച വൈകിട്ട് ഓഫിസില്‍നിന്ന്തിരികെയെത്തിയ അവിനാഷ് മുറിയില്‍ കയറി വാതിലടച്ച് ആത്മഹത്യചെയ്യുകയായിരുന്നു. ഉടന്‍ ദാനാപൂരിലുള്ള റെയില്‍വേആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.തിങ്കളാഴ്‌ച രാത്രിയാണ് കോഴിക്കോട്‌ സ്വദേശി ലീതാരയെ ഗാന്ധിനഗറിലെഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്‌ച മുതല്‍ ലതീരയുടെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. സുഹൃത്തുക്കളുംബന്ധുക്കളും ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമ നേരിട്ട് പോയി അന്വേഷിച്ചപ്പോഴാണ് ലീതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ്അന്വേഷണംആരംഭിച്ചിട്ടുണ്ട്.

ലൈംഗികാതിക്രമ കേസ്, വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്;

വെബ് ഡസ്ക് :-ലൈംഗികാതിക്രമ കേസിൽ നടനും നിർമ്മതവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്. മുൻ‌കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഇയാളുടെ ഫ്ലാറ്റിൽ പരിശോധന നടക്കുകയാണ്.ഇയാൾ ദുബായിലാണ് എന്ന നിഗമനത്തിലാണ് പൊലീസ്. ഉടൻ തന്നെ വിജയ് ബാബുവിന്റെ ഓഫീസിലും പരിശോധന നടക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.ലൈംഗികാതിക്രമത്തിന് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയല്ല, ഈ കേസില്‍ താനാണ് യഥാര്‍ത്ഥ ഇരയെന്ന വാദം ഉയര്‍ത്തിയാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോ അദ്ദേഹം നീക്കി.കോഴിക്കോട് സ്വദേശിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി എത്തിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

മീ ടു പോലെ തന്നെ പ്രധാനമാണ് മെൻ ടു, ആണിനെ വേട്ടയാടുകയെന്ന മനോഭാവം മാറ്റണമെന്ന് രാഹുൽ ഈശ്വർ;

കൊച്ചി:-നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ലെെംഗിക അതിക്രമക്കേസിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. അവൾക്കൊപ്പം എന്ന് പറയുന്നത് അവനൊപ്പം അല്ല എന്നാകുന്നില്ല. മീ ടു പോലെ തന്നെ പ്രധാനമാണ് മെൻ ടുവും. തൊഴിലിടത്തെ പ്രശ്നങ്ങൾ, ജോലി ഭാരം, മാനസിക സമ്മർദ്ദം ഇതെല്ലാം പുരുഷന്മാരും അനുഭവിക്കുന്നുണ്ട്. നമ്മുക്കെല്ലാം അച്ഛനും സഹോദരനും ആൺ സുഹൃത്തുക്കളും ഒക്കെയുണ്ട്. പെൺകുട്ടിക്ക് നീതി കിട്ടണം എന്നാൽ ആണിനെ വേട്ടയാടുകയെന്ന മനോഭാവം മാറ്റണമെന്നും രാഹുൽ ഈശ്വർ ചർച്ചയിൽ പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ പുതിയ നിയമനിര്‍മ്മാണം ഉണ്ടാവുമെന്ന് സജി ചെറിയാന്‍ നേരത്തെ അറിയിച്ചിരുന്നു. പുതിയ നിയമത്തിന്റെ കരട് തയ്യാറാണ്. നിയമം എത്രയും വേഗം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും കൊച്ചി പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞിരുന്നു.‌സിനിമാ സെറ്റുകളിലെ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സിനിമ സംഘടനകൾ വനിതാ കമ്മീഷന് ഉറപ്പു നൽകിയിരുന്നു. ഇതിനായുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ ഉടൻ രൂപീകരിക്കുമെന്നും സിനിമാ സംഘടനകൾ ഉറപ്പു നൽകി. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വിളിച്ചുചേർത്ത പ്രത്യേക സിറ്റിങ്ങിലാണ് സംഘടനാ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. മേൽനോട്ടത്തിന് സംസ്ഥാനതലത്തിൽ സമിതി രൂപീകരിക്കാനും തീരുമാനമായിരുന്നു.

പ്രിയങ്കാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ്‌ ആകണം, പ്രശാന്ത് കിഷോർ;

ന്യൂഡല്‍ഹി: കോൺഗ്രസ് പ്രസിഡന്‍റ് പദത്തിലേക്ക് പ്രിയങ്കാ ഗാന്ധിയെ നിർദേശിച്ച് പ്രശാന്ത് കിഷോർ. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും 2024ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും രണ്ടു പേരായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രിയങ്ക ഗാന്ധിയെയാണ് അധ്യക്ഷ സ്ഥാനത്തേക്കായി പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചത്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോണ്‍ഗ്രസിലേക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസിനെ 2024ലെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ പാർട്ടിയെ ഉടച്ചുവാർക്കണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളും പ്രശാന്ത് കിഷോർ അതിന് അനുയോജ്യനാണോ എന്ന കാര്യത്തിൽ സംശയത്തിലായിരുന്നു. കോൺഗ്രസിനോട് ആദർശപരമായി യോജിക്കുന്ന ആളല്ല പ്രശാന്ത് കിഷോർ എന്ന വിമർശനം ദിഗ്വിജയ് സിങ്ങിനെ പോലുള്ള നേതാക്കൾ പരസ്യമായി ഉന്നയിക്കുകയും ചെയ്തു. കിഷോർ സമർപ്പിച്ച തെരഞ്ഞെടുപ്പ് നയ രൂപരേഖ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി, ദിഗ് വിജയ്സിങ്, ജയറാം രമേശ്, മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ, രൺദീപ് സിങ്സുർജേവാല തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയെയാണ് സോണിയ ഗാന്ധി പഠിക്കാൻ നിയോഗിച്ചത്.കോൺഗ്രസ് പ്രസിഡന്‍റ് പദത്തിലേക്ക് പ്രിയങ്കാ ഗാന്ധിയെ നിർദേശിച്ച് പ്രശാന്ത് കിഷോർ

ഏപ്രിൽ 21ന് സമർപ്പിച്ച പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിന് പാർട്ടിയുടെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ കമർസമിതിയെ നിയോഗിക്കുകയും അതിന്‍റെ ഭാഗമാകാൻ കിഷോറിനെ ക്ഷണിക്കുകയും ചെയ്തു. തീരുമാനങ്ങളിൽ പൂർണ സ്വാതന്ത്ര്യം ആഗ്രഹിച്ച തന്ത്രജ്ഞന് ഒരു സംഘത്തിന്‍റെ ഭാഗമാകാനുള്ള ക്ഷണവും കോൺഗ്രസിൽ വന്നാൽ മറ്റു പാർട്ടികളുമായി കരാറുണ്ടാക്കരുതെന്ന ഉപാധിയും അസ്വീകാര്യമായി. പരസ്പര വൈരുധ്യങ്ങൾ തീർക്കാനാകാതെ ഇരുകൂട്ടരും വഴി പിരിയുകയും ചെയ്തു.

കണ്ണൂര്‍ സി.പി.എം ലോക്കൽസെക്രട്ടറിക്കെതിരെ പീഡന പരാതി, വിഷയം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര ഏരിയ കമ്മിറ്റി യോഗം;

കണ്ണൂര്‍: സി.പി.എം ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരെ പീഡന പരാതി.ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക്‌ ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നഇയാൾക്കെതിരെ പീഡന പരാതി നൽകിയത്.

ഏപ്രിൽ 22 നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിർദേഏപ്രിൽ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരുംപ്രതിനിധികളായിരുന്നു.തുടർന്ന് ഏരിയ കമ്മിറ്റി ഓഫീസിനുള്ളിലുള്ള മീഡിയ റൂമിലേക്ക് ഇയാൾ വനിതാ നേതാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മിറ്റിക്കും പരാതി നൽകി.

ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാൻ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തുടർന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ സാന്നിധ്യത്തിൽ ഇന്ന് ഏരിയ കമ്മിറ്റി യോഗം ചേരും. ദേശാഭിമാനി ലേഖകൻ കൂടിയായ ആരോപണ വിധേയനെതിരെ പാർട്ടി കടുത്ത നടപടി എടുക്കുമെന്നാണ് സൂചന. സംഭവത്തിൽ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

കെ വി തോമസ് വഴിയാധാരമാകില്ല സിപിഎം അഭയം നല്‍കും, കോടിയേരി ബാലകൃഷ്ണൻ;

വെബ് ഡസ്ക് :-കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയാല്‍ കെ വി തോമസ് വഴിയാധാരമാകില്ലെന്നും സിപിഎം അഭയം നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ വി തോമസിന് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ അഭയം കിട്ടാന്‍ യാതൊരു പ്രയാസവുമില്ലെന്നും കോടിയേരി പറഞ്ഞു.

sponsored

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലാണ് കെ വി തോമസിനെതിരായ നടപടി. എന്നാല്‍ ബിജെപിക്കൊപ്പം സില്‍വര്‍ ലൈന്‍ സമരം നടത്തുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയില്ലെന്ന് കോടിയേരി ആരോപിച്ചുപാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് അച്ചടക്ക സമിതിയുടെ തീരുമാനം. സെസ്പെന്‍ഷന്‍ നടപടിയില്ല.പകരം താക്കീത് ചെയ്യും.

sponsored

അതേസമയം തന്നെ കോണ്‍ഗ്രസില്‍ നിന്ന് എടുത്ത് മാറ്റാന്‍ ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം

sponsored

കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കില്ലെന്ന് പ്രശാന്ത് കിഷോര്‍;

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പദ്ധതി വിശദീകരണങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസിലേക്ക് ഇല്ലെന്നുറപ്പിച്ച് തെരഞ്ഞെടുപ്പ് തന്ത്ര രൂപീകരണ വിദഗ്ദന്‍

sponsored
പ്രശാന്ത് കിഷോര്‍. പാര്‍ട്ടിയിലേക്കുള്ള ക്ഷണം അദ്ദേഹം വേണ്ടെന്ന് വച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിലെ പുനരുജ്ജീവന പദ്ധതിയായ എംപവേര്‍ഡ് ആക്ഷന്‍ പ്ലാന്‍ 2024 തയ്യാറാക്കിയ കിഷോറിന് പാര്‍ട്ടി പ്രത്യേക പദവികള്‍ നല്‍കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
sponsored

എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളിയ കിഷോര്‍ താന്‍ കോൺഗ്രസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടിയുടെ ഉയര്‍ച്ചക്കായി ഏറ്റെടുത്ത ശ്രമത്തെ അഭിനന്ദിച്ച സുര്‍ജേവാല അദ്ദേഹത്തിന്‍റ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.

sponsored

കെ.വി തോമസിനെതിരെ സസ്‌പെൻഷൻനടപടിയില്ല,താക്കീത് ചെയ്യും;

വെബ് ഡസ്ക് :-കെ.വി തോമസിനെതിരെ സസ്‌പെൻഷൻ നടപടിയില്ല. പാർട്ടി പദവികളിൽ നിന്ന് മാറ്റി നിർത്താനാണ് തീരുമാനം. കെ.വി തോമസിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു. സുനിൽ ജാക്കറിന് രണ്ടുവർഷത്തേക്ക് സസ്‌പെൻഷനും അച്ചടക്ക സമിതി ശുപാർശ ചെയ്തു.

sponsored

പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനുള്ള നടപടി തീരുമാനിക്കാനാണ് എ.കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്നത്. രാവിലെ 11. 30 നായിരുന്നു അച്ചടക്ക സമിതി യോഗം. സിപിഐഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഐഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുള്ളതും കെ.വി തോമസ് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു

sponsored
.

എ.കെ ആന്റണിയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

sponsored

അമിത്ഷായുടെ കേരള സന്ദർശനം മാറ്റിവച്ചു;

വെബ് ഡസ്ക് :-കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദർശനം നീട്ടിവച്ചു. ചില ഔദ്യോഗിക കാരണത്താലാണ് തീരുമാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. പുതുക്കിയ തീയ്യതി വൈകാതെ അറിയിക്കും. നേരത്തെ ഏപ്രിൽ 29-നാണ് കേന്ദ്ര ആഭ്യന്തരയുടെ കേരള സന്ദർശനം നിശ്ചയിച്ചിരുന്നത്.

തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കുമാകില്ല, നടപടി അറിഞ്ഞിട്ട് പ്രതികരിക്കാം, കെ വി തോമസ്;

വെബ് ഡസ്ക് :-കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കുമാകില്ലെന്ന് കെ വി തോമസ്. നടപടി അറിഞ്ഞിട്ട് പ്രതികരിക്കാമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.താന്‍ കോണ്‍ഗ്രസുകാരനായി തുടരും. ഔദ്യോഗിക അറിയിപ്പിന് ശേഷം കൂടുതല്‍ പ്രതികരണം നടത്താം. കോണ്‍ഗ്രസ് തന്റെ വികാരമാണ്- അദ്ദേഹം പറഞ്ഞു.

അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമമാണെന്നും അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയുടേതാണെന്നും കെ വി തോമസ് പറഞ്ഞു. സോണിയാ ഗാന്ധിയെ നേരില്‍ കാണാന്‍ അനുമതി തേടി

sponsored
യിട്ടുണ്ട്.കണ്ണൂരില്‍ കാലുകുത്തിയാല്‍ വെട്ടുമെന്നായിരുന്നു ഭീഷണി. എന്നാല്‍ താന്‍ സെമിനാറില്‍ പങ്കെടുത്ത് മടങ്ങി വന്നല്ലോയെന്നും കെ വി തോമസ് തുറന്നടിച്ചു
sponsored
.

കെ വി തോമസിനെ തിരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് നീക്കാനും താക്കീത് നല്‍കാനുമുള്ള അച്ചടക്ക സമിതിയുടെ തീരുമാനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

sponsored

ഹരിദാസൻ വധക്കേസ്, പ്രതിയുടെവീട്ടുവരാന്തയിൽ റീത്ത് വച്ചു;

വെബ് ഡസ്ക് :-ഹരിദാസൻ വധക്കേസിലെ മൂന്നാം പ്രതി സുമേഷിന്റെ വീട്ടുവരാന്തയിൽ നിന്ന് റീത്ത് കണ്ടെത്തി. ഇന്നലെ അർധരാത്രിയോടെ രണ്ട് റീത്തുകളാണ് വീട്ടിൽ കണ്ടെത്തിയത്. ഒന്ന് വീടിന്റെ വരാന്തയിലും മറ്റൊന്ന് വീടിന്റെ പുറകിലുമായാണ് കണ്ടെത്തിയത്. പ്രദേശത്ത് മറ്റൊരുആക്രമണസാധ്യതയ്ക്കുള്ള സന്ദേശമാണ് ഇതിലൂടെനൽകുന്നതെന്നാണ് വിലയിരുത്തൽ.

റീത്ത് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആരാണ് റീത്ത് കൊണ്ടുവച്ചതെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രദേശത്ത് കൂടുതൽ സംഘർഷങ്ങളും ആക്രമണങ്ങളും ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനുള്ള നിർദേശം ജില്ലാ പൊലീസ് മേധാവി നൽകിയിട്ടുണ്ട്.

മൂന്നാം പ്രതിയായ സുമേഷാണ് ഹരിദാസന്റെ റൂട്ട് മനസിലാക്കി കൊലയാളി സംഘത്തിനെ അറിയിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.നിലവിൽ സുമേഷ് ജയിലിലാണ്.

അതേസമയം ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽപാർപ്പിച്ചരേഷ്മയ്ക്കെതിരെസ്കൂൾഅധികൃതരുടെ നടപടി സ്വീകരിച്ചിരുന്നു. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു.ഇവിടെഅദ്ധ്യാപികയായിപ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾഅധികൃതർപറയുന്നത്. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവികനടപടിയാണിതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

ഇനി ഇലോൺ മസ്കിന്റെ സ്വന്തം ട്വിറ്റെർ;

വെബ് ഡസ്ക് : സമൂഹ മാധ്യമമായ ‘ട്വിറ്റർ’

sponsored
വാങ്ങാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്. 4,400 കോടി യു.എസ് ഡോളറിനാണ് ​’ടെസ്‍ല’ സി.ഇ.ഒ ആയ മസ്ക് ഇടപാട് ഉറപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള സാധ്യത വേണ്ട വിധത്തിൽ ‘ട്വിറ്റർ’ ഉപയോഗപ്പെടുത്തുന്നില്ല എന്നതിനാലാണ് താൻ ഈ ഇടപാട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കാൻ ഇത് സ്വകാര്യ കമ്പനിയാകണമെന്നും അദ്ദേഹം പറഞ്ഞു. വിൽപന പൂർത്തിയാകുന്നതോടെ സ്വകാര്യ കമ്പനിയാകുമെന്ന് ‘ട്വിറ്ററും’ അറിയിച്ചു.
sponsored

ഓ​ഹ​രി​യു​ട​മ​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ട്വി​റ്റ​ർ വാ​ങ്ങ​ൽ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് ഇ​ലോ​ൺ മ​സ്കു​മാ​യി ട്വി​റ്റ​ർ ബോ​ർ​ഡ് ച​ർ​ച്ച ന​ട​ത്തിയിരുന്നു. മ​സ്ക് മു​ന്നോ​ട്ടു​വെ​ച്ച ഏ​റ്റെ​ടു​ക്ക​ൽ ഇ​ട​പാ​ട് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഏ​പ്രി​ൽ 14നാ​ണ് ഒ​രു ഓ​ഹ​രി​ക്ക് 54.20 ഡോ​ള​ർ അ​ല്ലെ​ങ്കി​ൽ ഏ​ക​ദേ​ശം 4300 കോ​ടി യു.​എ​സ് ഡോ​ള​റി​ന് ട്വി​റ്റ​ർ വാ​ങ്ങു​മെ​ന്ന് മ​സ്‌​ക് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ എ​ങ്ങ​നെ പ​ണം ക​ണ്ടെ​ത്തു​മെ​ന്ന് അ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ല്ല. 4650 കോ​ടി യു.​എ​സ് ഡോ​ള​ർ ക​ണ്ടെ​ത്തി​യ​താ​യി മ​സ്‌​ക് ക​ഴി​ഞ്ഞ ആ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ഇ​ട​പാ​ട് ച​ർ​ച്ച ചെ​യ്യാ​ൻ ക​മ്പ​നി ബോ​ർ​ഡി​ൽ സ​മ്മ​ർ​ദ​വും ചെ​ലു​ത്തി.

sponsored

രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു, വ്യക്തി ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം അനിവര്യം,വിലകയറ്റം രൂക്ഷമാകുന്നു;

വെബ് ഡസ്ക് :- രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ 143 ഉൽപന്നങ്ങളുടെ ജി.എസ്.ടി വർധിപ്പിക്കാൻ കൗൺസിൽ ശിപാർശ നൽകി. വരുമാനം ഉയർത്തുന്നതിനാണ് നികുതി വർധന. ഇക്കാര്യത്തിൽ ജി.എസ്.ടി കൗൺസിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയെന്നാണ് റിപ്പോർട്ട്. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തുന്ന സാഹചര്യത്തിൽ കൂടിയാണ് കൗൺസിലിന്റെ നടപടി.

പപ്പടം, ശർക്കര, പവർബാങ്ക്, വാച്ചുകൾ,സ്യൂട്ട്കേസ്, ഹാൻഡ്ബാഗ്, പെർഫ്യും/ഡിയോഡർഡെന്റ്, കളർ ടി.വി, ചോക്ലേറ്റ്, ച്യൂയിഗം, വാൾനട്ട്, കടുകുപൊടി, നോൺ ആൽക്കഹോളിക് ബീവറേജ്, സെറാമിക് സിങ്ക്, വാഷ്ബേസിൻ, കണ്ണടയുടെ ഫ്രെയിം, ക്ലോത്തിങ് ആക്സസറീസ് എന്നിവയുടെ നികുതിയാണ് ഉയർത്തുക. 143 ഉൽപന്നങ്ങളിൽ 92 ശതമാനവും 18 ശതമാനത്തിൽ നിന്നും 28 ശതമാനമാക്കിയാവും നികുതി വർധിപ്പിക്കുക.

sponsored

പെർഫ്യും, ലെതർ അപ്പാരൽ, ആക്സസറീസ്, ചോക്ലേറ്റ്, കൊക്കോ പൗഡർ, പ്ലാസ്റ്റിക്കിലുള്ള ഫ്ലോർ കവറിങ്സ്, ലാമ്പ്, സൗണ്ട് റെക്കോർഡിങ് തുടങ്ങിയ ഉൽപന്നങ്ങളുടെ നികുതി 2017 നവംബറിലെ യോഗത്തിൽ കുറച്ചിരുന്നു. കളർ ടി.വി, ഡിജിറ്റൽ-വിഡിയോ റെക്കോർഡർ, പവർ ബാങ്ക് എന്നിവയുടെ നികുതി 2018 ഡിസംബറിലും കുറച്ചിരുന്നു

sponsored
sponsored

sponsored

വൈസ്‌ ചാൻസലറെ ഇനി സർക്കാർ തീരുമാനിക്കും, ബിൽ പാസാക്കി തമിഴ്നാട് നിയമസഭ;

വെബ് ഡസ്ക് :- സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ തിങ്കളാഴ്‌ച പാസാക്കി. ഇതോടെ ഗവർണർക്ക്‌ ഇതിലുള്ള അധികാരം നഷ്‌ടമായി. സര്‍വ്വകലാശാലകളിലേക്ക് വിസിമാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്ന തരത്തില്‍ തമിഴ്‌നാട് യൂണിവേഴ്സിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടി അവതരിപ്പിച്ചു.

sponsored
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പോലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ല, സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി എം കെ. സ്റ്റാലിന്‍ പറഞ്ഞിരുന്നു. തെലങ്കാനയും കര്‍ണാടകയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്‌ഥിതി

sponsored

തൊഴുത്ത്മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കുമോ, പോലിസ് തലപ്പത്തെ അഴിച്ചുപണിയെ പരിഹസിച്ച് കെ മുരളീധരന്‍;

 

sponsored
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നുവെന്ന ആരോപണം വീണ്ടുമുയര്‍ത്തി കെ മുരളീധരന്‍ എംപി. കേരളത്തില്‍ മുഖ്യമന്ത്രിക്ക് മാത്രമേ സുരക്ഷയുള്ളുവെന്നും പോലിസില്‍ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം രൂക്ഷ വിമര്‍ശനമുന്നയിച്ച അദ്ദേഹം, ‘തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപശു പ്രസവിക്കുമോ’ എന്നായിരുന്നു പോലിസിലെ അഴിച്ചുപണിയെ പരിഹസിച്ചത്.

പകല്‍ പോലും സ്ത്രീകള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികള്‍ക്ക് എളുപ്പത്തില്‍ സ്‌റ്റേഷനില്‍ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്. ക്രമസമാധാനം പരിപൂര്‍ണമായി തകര്‍ന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമര്‍ശിച്ച മുരളീധരന്‍, മാര്‍ക്‌സിസ്റ്റ്-ബിജെപി അന്തര്‍ധാര സജീവമാണെന്നും പ്രതികളായ ബിജെപിക്കാരെ ഒളിവില്‍ പോകാന്‍ സഹായിക്കുന്നത് മാര്‍ക്‌സിസ്റ്റുകാര്‍ തന്നെയാണെന്നും ആരോപിച്ചു. പകല്‍ ബിജെപിയെ വിമര്‍ശിക്കും. രാത്രി സഹായം തേടുമെന്ന രീതിയാണ് സിപിഎമ്മിന്റേതെന്നും മുരളീധരന്‍ പരിഹസിച്ചു.

sponsored

ആരെതിർത്താലും യുപിയിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി;

ഉത്തർപ്രദേശിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ . പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ‌‌‌യുപി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവിൽകോഡിൽ കേന്ദ്രീകരിക്കണമെന്ന് പാർട്ടി ഉന്നതർക്ക് അമിത് ഷാ നിർദേശം നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയായിരിക്കണം. ‌യുപിയിൽ ബിജെപി സർക്കാർ യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ പോകുന്നു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും മൗര്യ പറഞ്ഞു. ‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്’ എന്ന നയത്തിന്റെ ഭാ​ഗമായി എല്ലാ സർക്കാർ പദ്ധതികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ ലഭിക്കുമെങ്കിൽ നിയമങ്ങളും ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിന് പകരം പ്രീണന രാഷ്ട്രീയം പിന്തുടരാനാണ് ബിജെപി ഇതര പാർട്ടികൾ ശ്രമിക്കുന്നതെന്നും ഉപമുഖ്യമന്ത്രി ആരോപിച്ചു.
പ്രതിപക്ഷം അതിനെ പിന്തുണയ്ക്കുകയാണെങ്കിൽ സന്തോഷം. അല്ലെങ്കിൽ പ്രതിപക്ഷത്തെ അവ​ഗണിച്ച് നടപ്പാക്കും. പ്രതിപക്ഷം സർക്കാരിനെ പിന്തുണച്ചില്ലെങ്കിലും ആർട്ടിക്കിൾ 370 അസാധുവാക്കി. യൂണിഫോം കോഡ് അതേ രീതിയിൽ തന്നെ നടപ്പാക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു

വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളുടെ വ്യാജമൊഴി ഉപയോഗിച്ചു വ്യാജ പോക്സോ കേസുകൾ, സൂചിപ്പിച്ച് കണക്കുകൾ;

വെബ് ഡസ്ക് :-

സംസ്ഥാനത്ത് വ്യാജ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി നിയമവിദഗ്ധര്‍. അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 6939 പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 312 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാജ പോക്‌സോ കേസുകള്‍ക്കെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശവു ഫലം കണ്ടിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി കുടുംബകോടതികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ വ്യാജ പോക്‌സോ കേസുകള്‍ക്ക് കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാജ കേസുകളില്‍ പെട്ട് നിരപരാധിത്വം തെളിയിക്കാനാവാതെ നെട്ടോട്ടമോടുന്നവരുടെ എണ്ണവും കൂടുകയാണ്.

2015 മുതല്‍ 2019 വരെ യുള്ള 5 വര്‍ഷം 6939 പോക്‌സോ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേവലം 312 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് മൊത്തം പോക്‌സോ കേസുകളുടെ 4.49 ശതമാനം മാത്രമാണ് കഴിഞ്ഞ 5 വര്‍ഷമായി തെളിയിക്കപ്പെട്ടിട്ടുള്ളത്.

പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാവുമ്പോള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് വ്യാജ പരാതികള്‍ സൃഷ്ടിക്കപ്പെടാന്‍ എളുപ്പമാണെന്നതും പോക്‌സോ കേസുകള്‍ ദുരുപയോഗത്തിന് ഇടനല്‍കുന്നു. മുമ്പില്‍ എത്തുന്ന പരാതികളുടെ സത്യാവസ്ഥ തെളിയിക്കുകയെന്നത് എളുപ്പമല്ലെന്നാണ് പൊലീസും വ്യക്തമാക്കുന്നത്.

രേഷ്മക്കുനേരെ സൈബർ ആക്രമണം, പരാതി നൽകാനൊരുങ്ങി കുടുംബം;

sponsored

വെബ് ഡസ്ക് :-സൈബർ ആക്രമണത്തിൽ മനം നൊന്ത്, ഹരിദാസൻ വധക്കേസിലെ പ്രതിക്കു വാടക വീടു നൽകിയതിൽ അറസ്റ്റിലായ രേഷ്മയുടെ കുടുംബം. നിജിൽദാസിന്റെ ഭാര്യ ദിപിനയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് രേഷ്മയെന്നു രേഷ്മയുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞു 

ആന്റി ആവശ്യപ്പെട്ടിട്ടാണ് വീട് നൽകിയത്.

sponsored
Reshma

നാല് ദിവസത്തേക്കാണു വീടു നൽകിയത്’. വീട്ടിൽ കുറച്ചു പ്രശ്നങ്ങളുള്ളതിനാൽ മാറി നിൽക്കണമെന്ന് അമ്മയോടു പറഞ്ഞതു ദിപിനയാണെന്നും രേഷ്മയുടെ മകൾ പറയുന്നു. എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണു വീടു നൽകിയതെന്ന് രേഷ്മയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി

reshma

എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണു രേഷ്മയുടെയും ദിപിനയുടെയും വീട്. ഇവർ ഉറ്റ സുഹൃത്തുക്കളുമായിരുന്നു. അടുത്ത കൂട്ടുകാരിയുടെ ഭർത്താവായതിനാലാണു വീടു നൽകിയതെന്നു രേഷ്മയുടെ മാതാപിതാക്കൾ പറയുന്നു. മകളുടെ ഭർത്താവ് പ്രശാന്തിന്റെയും തങ്ങളുടെയും സമ്മതത്തോടെയാണ് എഗ്രിമെന്റ് എഴുതി വാങ്ങി താക്കോൽ കൈമാറിയത്.
പൊലീസ് വീട്ടിൽ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലാക്കിയത്. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങൾ കണ്ടു നടുങ്ങിയെന്നും രേഷ്മയുടെ മാതാപിതാക്കൾ പറഞ്ഞു

Reshma

സ്ഥിരമായി വാടകയ്ക്കു നൽകുന്ന വീടാണിത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ പിണറായിയിൽ സംഘടിപ്പിച്ചിരുന്ന ‘പിണറായിപ്പെരുമ’ പരിപാടിക്ക് എത്തിയവരാണ് ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ താമസിച്ചിരുന്നത്.

Reshma p

രേഷ്മയെ സൈബർ ഇടങ്ങളിൽ വളരെ മോശമായി ചിത്രീകരിച്ചവർക്ക് എതിരെയും ന്യൂമാഹി പൊലീസിനെതിരെയും മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് രേഷ്മയുടെ അഭിഭാഷകൻ പി.പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു.