PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
STORY CELEBRITIES

പീഡനം എന്റെ ജന്മവകാശം ആണെന്ന് കരുതിയിരുന്ന ആളാണ് എന്റെ അച്ഛൻ, ഖുശ്ബു;

Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});
പീഡനം എന്റെ ജന്മവകാശം ആണെന്ന് കരുതിയിരുന്ന ആളാണ് എന്റെ അച്ഛൻ, ഖുശ്ബു; My father, Khushbu, was the man who thought torture was my birthright; #actressKhusbu, #filimactresskhusbu, #khusbu, #BJPleaderKhusbu,#khushbu,

സ്വന്തം പിതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ചലച്ചിത്രതാരവും ദേശിയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു ;

നടിയും ബിജെപി ദേശിയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുശ്ബു അടുത്തിടെയാണ് ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റത്. മൂന്നു വർഷമാണ് കാലാവധി. നാമനിർദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളിൽ ഒരാളാണ് ഖുശ്ബു. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി..എട്ടാം വയസ് മുതല്‍ പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നും പുറത്തുപറയാന്‍ പേടിയായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.

Advertisement 3https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});
#filimactresskhusbu#kushboo

മോജോ സ്റ്റോറിക്കു വേണ്ടി പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള സംഭാഷണത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ”ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവര്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അത് ജീവിതകാലം മുഴുവന്‍ അവരെ മുറിവേല്‍പ്പിക്കുന്നു. എന്‍റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്‍റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു എന്‍റെ അച്ഛന്‍.

വാർത്തകൾ വാട്സ്ആപ്പ് വഴി അറിയുവാൻ ഈ വാർത്ത ഗ്രൂപ്പിൽ അംഗമാകുക ⬇️

Advertisement2https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});
#BJPleaderKhusbu,#actressKhusbu,

എട്ടാം വയസു മുതല്‍ അച്ഛന്‍ എന്നെ ഉപദ്രവിച്ചു തുടങ്ങി. 15 വയസുള്ളപ്പോള്‍ ആണ് അയാള്‍ക്കെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായത്. ” ഖുശ്ബു പറയുന്നു…മറ്റു കുടുബാംഗങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന അവസ്ഥ വന്നപ്പോഴാണ് ഞാനൊരു നിലപാട് എടുത്തത്. അതുവരെ എന്‍റെ വാ അടഞ്ഞുതന്നെയിരുന്നു. ഭര്‍ത്താവിനെ ദൈവമായി കാണണം എന്ന ചിന്താഗതിയുള്ള എന്‍റെ അമ്മ എന്നെ വിശ്വസിച്ചേക്കില്ല എന്ന ഭയം ഉള്ളിലുണ്ടായിരുന്നു.

Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

പക്ഷെ പതിനഞ്ചാം വയസില്‍ ഞാന്‍ അച്ഛനെതിരെ പൊരുതിത്തുടങ്ങി. എനിക്ക് 16 വയസുള്ളപ്പോള്‍ അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു. എന്തു ചെയ്യുമെന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍. ബാല്യകാലം കഠിനമായിരുന്നെങ്കിലും പോരാടാനുള്ള ധൈര്യം തനിക്ക് ലഭിച്ചുവെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു…ഡിഎംകെയിലൂടെയാണ് ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവായി തുടരവെയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചെങ്കിലും ഡിഎംകെ സ്ഥാനാർഥിയോട് പരാജയപ്പെട്ടു.

Multiplex htmlhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});
പീഡനം എന്റെ ജന്മവകാശം ആണെന്ന് കരുതിയിരുന്ന ആളാണ് എന്റെ അച്ഛൻ, ഖുശ്ബു; My father, Khushbu, was the man who thought torture was my birthright; #actressKhusbu, #filimactresskhusbu, #khusbu, #BJPleaderKhusbu,#filimactresskhusbu #BJPleaderKhusbu
0 Reactions

𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

Said Chettukudy is Editor-in-Chief of PoliticalEye News (PEN), covering international affairs, politics, world news, society, technology, lifestyle and fashion, with a global focus on informative, accessible and responsible journalism.Contact: politicaleyenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *