തോക്ക് ചൂണ്ടി തൊപ്പി;
“സ്വകാര്യ ബസ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തിനിടെ എയർ പിസ്റ്റൺ തോക്ക് പുറത്തെടുത്തതിനെ നടപടി”
വടകര,:തോക്ക് ചൂണ്ടി തൊപ്പി പ്രശസ്ത YouTube വ്ളോഗറും സാമൂഹ്യമാധ്യമ പ്രവർത്തകനുമായ മുഹമ്മദ് നിഹാൽ അഥവാ ‘തൊപ്പി’യെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ബസ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തിനിടെ എയർ പിസ്റ്റൺ തോക്ക് പുറത്തെടുത്തതിനെ തുടർന്നാണ് നടപടി.
ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് വടകര സ്വകാര്യ ബസ് സ്റ്റാൻഡിൽ ഈ സംഭവമുണ്ടായത്. തൊപ്പിയുടെ കാറിൽ ഒരു സ്വകാര്യ ബസ് തട്ടിയതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റമാണ് സംഭവത്തിന് തുടക്കമാക്കിയത്. തുടര്‍ന്ന് തൊപ്പി തോക്ക് പുറത്തെടുത്തതോടെ ആശങ്ക പടർന്നുവെന്ന് സാക്ഷികൾ പറഞ്ഞു.
ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ തോക്കുമായാണ് തൊപ്പി സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. സംഭവ ശേഷം വ്ളോഗർ സ്ഥലം വിടാൻ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിനേയ്ക്ക് കൈമാറുകയായിരുന്നു.
നിലവിൽ കേസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ, പോലീസ് കേസെടുത്തിട്ടില്ല. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


