എന്റെ മരണം കാലം മറക്കരുത്” – ഗാസയിലെ ഫോട്ടോജേണലിസ്റ്റ് ഫാത്തിമയുടെ അവസാന വാക്കുകൾ;
,ഗാസ പലസ്തീൻ:
മരണത്തിന്റെ നിഴലിൽ ജീവിച്ച ഒരു പെൺകുട്ടി. ഒരു ക്യാമറ മാത്രമേ ആയുധമായിരുന്നുള്ളൂ. ലോകം കണ്ടു തീരാതെ പോകുന്ന ആ പെൺകുട്ടി യുദ്ധ സത്യം പകർത്താൻ ധൈര്യത്തോടെ മുന്നിൽ നിന്ന 25കാരിയാണ് ഫാത്തിമ ഹസ്സൂന.
ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഫാത്തിമ കൊല്ലപ്പെടുമ്പോൾ, അവളുടെ ജീവിതം, ആത്മാവ്, ആത്മാർഥത എല്ലാം ലോകത്തിന് മുന്നിൽ ചോദ്യ ചിഹ്നമായി മാറുകയാണ്.
“എന്റെ മരണം ബ്രേക്കിംഗ് ന്യൂസാവാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. അത് ലോകം ഓർക്കുന്ന, സത്യം പറയുന്ന, കാലം മറക്കാനാകാത്ത ഒരു നിമിഷം ആയിരിക്കണം…”
– ഫാത്തിമയുടെ അവസാന സോഷ്യൽ മീഡിയ കുറിപ്പ്
ഒറ്റപ്പെട്ട മരണം അല്ല അത്…
കഴിഞ്ഞ 18 മാസത്തിനിടെ, ഫാത്തിമയുടെ കുടുംബത്തിലെ അനേകർ കൊല്ലപ്പെട്ടു.ഗർഭിണിയായ സ്വന്തം സഹോദരിയും അവരുടെ കുഞ്ഞുങ്ങളും ബന്ധുക്കളും അടക്കം നിരവധി ബന്ധുക്കൾ ഇസ്രായേലിന്റെ ആക്രമണത്തിൽ മരണപ്പെട്ടു. സ്വന്തം വീട് പൊളിഞ്ഞ് തകർന്നു. എന്നാൽ ഒറ്റപ്പെടാതെ ഏതു നിമിഷവും താനും കൊല്ലപ്പെടും എന്ന് അവൾക്ക് അറിയാം ആയിരുന്നു. എന്നിട്ടും അവൾ ക്യാമറ എടുത്ത് ഗസയിലെ ഇസ്രായേൽ ക്രൂരതകൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടി . കല്ലെറിയാതെ, അവൾ സത്യം പകർത്തി.
ഏതൊരു പെൺകുട്ടിയെ പോലെ നല്ലൊരു വിവാഹ ജീവിതം സ്വപ്നം കണ്ട് വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇസ്രായേൽ നടത്തിയ വ്യാമാക്രമണത്തിൽ അവർ ഈ ലോകത്തോട് വിട പറഞ്ഞത്. ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇതിന് മുൻപ്ള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഒരുസ്വപ്നം സിനിമയാവുമ്പോൾ…
പ്രശസ്ത ഇറാനിയൻ സംവിധായിക സെപിദേ ഫാർസി ഒരുക്കിയ “Put Your Soul on Your Hand and Walk” എന്ന ഡോക്യുമെന്ററിയിലൂടെ, ഫാത്തിമയുടെ ജീവിതം ലോകം കാണാൻ പോകുകയായിരുന്നു. ഡോക്യുമെന്ററി ഫ്രാൻസിലെ സ്വതന്ത്ര സിനിമാമേളയിൽ പ്രദർശിപ്പിക്കാനിരിക്കെയാണ് അവളെ മരണം പിടിച്ചത്.
“അവളുടെ കണ്ണീരും ചിരിയും പ്രതീക്ഷയും ഞാൻ ക്യാമറയിൽ പകർത്തി. അവളെ ഞാൻ അവസാനമായി വിളിച്ചത്, അവളുടെ സിനിമ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അറിയിക്കാനായിരുന്നു,”
– സെപിദേ ഫാർസി
ലോകം മുഴുവൻ അവളെ ചേർത്ത് പിടിച്ചു….
അൽ ജസീറ റിപ്പോർട്ടർ അനസ് അൽ-ഷരീഫ് പറയുന്നു: “ബോംബുകളും വെടിവെയ്പ്പും നിറഞ്ഞ സാഹചര്യത്തിലും, ഫാത്തിമ തന്റെ ലെൻസിലൂടെ മനുഷ്യവേദനയെ രേഖപ്പെടുത്തുകയായിരുന്നു. അവളുടെ ധൈര്യം അടിമുടി നിറഞ്ഞതായിരുന്നു.”
അവളുടെ നഷ്ടം ഫോട്ടോജേണലിസം ലോകത്തിനുള്ള വലിയൊരു നഷ്ടം മാത്രമല്ല – അത് മനുഷ്യന്റെ അന്തസ്സിനുള്ള ഓർമ്മപ്പെടുത്തലുമാണ്.
ഫാത്തിമയെ ഓർക്കുന്നവർക്കായി…
- അവളുടെ ഡോക്യുമെന്ററി: Put Your Soul on Your Hand and Walk
- സംവിധായിക: Sepideh Farsi
- സ്ഥലം: Gaza, Palestine
- വിഷയം: Palestinian conflict, women journalists, war reporting
ഫാത്തിമ, നിനക്ക് നീ ആഗ്രഹിച്ചത് പോലെ ശാന്തിയുള്ള സമാധാനമായി ജീവിക്കാൻ കഴിയുന്ന ഒരു നാട് നൽകാൻ ലോകത്തിന് കഴിയില്ല. പക്ഷേ നിനക്ക് നീ പറഞ്ഞ സത്യത്തിനു ഞങ്ങൾ ചെവികൊടുക്കും. നീ മറവിയാകില്ല.
<
Put Your Soul on Your Hand and Walk

