തമിഴ്നാട്ടില്‍ അമ്മയും സ്വവർഗ പങ്കാളിയും കുഞ്ഞിനെ കൊന്നു:
തമിഴ്നാട്ടില്‍ അമ്മയും സ്വവർഗ പങ്കാളിയും ചേര്‍ന്ന് 5 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു; ഭര്‍ത്താവിന്റെ സംശയം കേസായി
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ നടുക്കുന്ന കൊലപാതക സംഭവം പുറത്തു വന്നു. 5 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും അവളുടെ സ്വവർഗ പങ്കാളിയും ചേര്‍ന്ന് കൊന്നതായി പൊലീസ് സ്ഥിരീകരിച്ചു.
പ്രണയബന്ധത്തിന് കുട്ടി ഒരു തടസ്സമാണെന്ന് കരുതിയാണ് ഈ ഭീകര നടപടി നടത്തിയതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.കൃഷ്ണഗിരിയിലെ സുരേഷ് – ഭാരതി ദമ്പതികളുടെ മകനായ ദ്രുവാണ് കൊല്ലപ്പെട്ടത്. നവംബർ 2നാണ് സംഭവം നടന്നത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുരേഷ് കുഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ഭാരതി കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. സംഭവം സ്വാഭാവികമാണെന്ന് കരുതിയ വീട്ടുകാർക്കും നാട്ടുകാർക്കും അന്ന് സംശയമൊന്നും തോന്നിയില്ല.എന്നാൽ, ചില ദിവസങ്ങൾക്കുശേഷം ഭര്‍ത്താവ് സുരേഷ് ഭാര്യയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്.
ഭാരതി 22 കാരിയായ സുമിത്രയുമായി സ്വവർഗ പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ചാറ്റിൽ കുഞ്ഞിനെ “പ്രണയത്തിന് വിലങ്ങാണ്, എങ്ങനെയെങ്കിലും ഒഴിവാക്കണം” എന്ന രീതിയിൽ സംസാരിച്ചിരുന്നതായും കണ്ടെത്തി.ഭാര്യയുടെ ഈ ചാറ്റുകൾ കണ്ടതോടെ സുരേഷ് പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുഞ്ഞിനെ ഉദ്ദേശ്യപൂര്‍വ്വം കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. ഭാരതിയെയും സുമിത്രയെയും പൊലീസ് അറസ്റ്റ് ചെയ്തു.
more updates politicaleye.news

