MK Stalin appreciates Bharat Jodo Yatra led by Rahul Gandhi #rahulgandi, #mkStalin, #bharathJodoYathra, #congres, #thamilnadu,

രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു’ എംകെ സ്റ്റാലിൻ;

ചെന്നൈ: ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയുടെ പ്രസംഗങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നതായി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ ഗോപണ്ണ നെഹ്റുവിനെ കുറിച്ച് എഴുതിയ ‘മാമനിതാര്‍ നെഹ്റു’ എന്ന പുസ്തകം ചെന്നൈയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നെഹ്‌റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണെന്നും സ്റ്റാലില്‍ പറഞ്ഞു. ‘നെഹ്റു യഥാര്‍ത്ഥ ജനാധിപത്യവാദിയായിരുന്നു, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു. അതുകൊണ്ടാണ് എല്ലാ ജനാധിപത്യ ശക്തികളും അദ്ദേഹത്തെ വാഴ്ത്തുന്നത്’, സ്റ്റാലിന്‍ പറഞ്ഞു. പ്രതിപക്ഷ അഭിപ്രായങ്ങളെ നെഹ്‌റു പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ പോലും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും് അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ നമ്മള്‍ നെഹ്റുവിനെ ഓര്‍ക്കുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം നമുക്ക് നെഹ്റുവിന്റെ യഥാര്‍ത്ഥ മൂല്യം കാണിച്ചു തരുന്നു. ഫെഡറലിസം, സമത്വം, മതേതരത്വം, സാഹോദര്യം, സമത്വം എന്നിവ പുനസ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് ഗാന്ധിയും നെഹ്റുവും ആവശ്യമാണ്’, അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് നെഹ്‌റു ഉറപ്പ് നല്‍കിയിരുന്നതായും എന്നാല്‍ ഇപ്പോള്‍ അത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അന്തരിച്ച പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, സംസ്ഥാനത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഐഐടി-മദ്രാസ്, ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ (എന്‍എല്‍സി) എന്നിവ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ‘മഹാത്മാഗാന്ധി തന്നെ നെഹ്റുവിനെ പ്രശംസിച്ചിരുന്നുവെന്നും നെഹ്റുവിന്റെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് പറയുകയും ചെയ്തിരുന്നു’, സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

നെഹ്റു കോണ്‍ഗ്രസിന്റെ മാത്രമല്ല ഇന്ത്യയുടെയും ശബ്ദമായിരുന്നു. അദ്ദേഹം ഇന്ത്യയുടെ മുഴുവന്‍ പ്രധാനമന്ത്രിയായിരുന്നു – വര്‍ഗീയതയും ദേശീയതയും ഒരേ സമയം നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മതേതര ശക്തികള്‍ അദ്ദേഹത്തെ വാഴ്ത്തുന്നത്,’ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

MK Stalin appreciates Bharat Jodo Yatra led by Rahul Gandhi #rahulgandi, #mkStalin, #bharathJodoYathra, #congres, #thamilnadu,
രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു’ എംകെ സ്റ്റാലിൻMK Stalin appreciates Bharat Jodo Yatra led by Rahul Gandhi #rahulgandi, #mkStalin, #bharathJodoYathra, #congres, #thamilnadu,

One thought on “രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു’ എംകെ സ്റ്റാലിൻ;

Comments are closed.