മലപ്പുറം: രാജ്യസഭയിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രശംസിച്ച് സംസാരിച്ച പി.വി. അബ്ദുൾവഹാബ് എം.പിയോട് മുസ്ലീം ലീഗ് വിശദീകരണം തേടും. അബ്ദുൾ വഹാബ് നടത്തിയ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ലെന്നും ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരണം തേടുമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസിഡർ ആണെന്നായിരുന്നു വഹാബ് രാജ്യസഭയിൽ പറഞ്ഞത്. മുരളീധരന് പുറമേ മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനേയും വഹാബ് പുകഴ്ത്തിയിരുന്നു. നൈപുണ്യ വികസനത്തിൽ ആ വകുപ്പിന്റെ മന്ത്രിയായ രാജീവ് ചന്ദ്രശേഖർ നല്ല പദ്ധതികളാണ് നടപ്പാക്കുന്നതെന്നായിരുന്നു വഹാബ് പറഞ്ഞത്. ഈ പ്രശംസ വലിയ വിവാദമായതോടെയാണ് വിഷയത്തിൽ ലീഗ് നേതൃത്വം ഇടപെട്ടത്.
മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസിഡർ ആണെന്നായിരുന്നു വഹാബ് രാജ്യസഭയിൽ പറഞ്ഞത്. മുരളീധരന് പുറമേ മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനേയും വഹാബ് പുകഴ്ത്തിയിരുന്നു.
നൈപുണ്യ വികസനത്തിൽ ആ വകുപ്പിന്റെ മന്ത്രിയായ രാജീവ് ചന്ദ്രശേഖർ നല്ല പദ്ധതികളാണ് നടപ്പാക്കുന്നതെന്നായിരുന്നു വഹാബ് പറഞ്ഞത്. ഈ പ്രശംസ വലിയ വിവാദമായതോടെയാണ് വിഷയത്തിൽ ലീഗ് നേതൃത്വം ഇടപെട്ടത്.
You must log in to post a comment.