ആണുങ്ങൾക്ക് ആഴ്ചയിൽ രണ്ടുകുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് എംഎൽഎ
ആണുങ്ങൾക്ക് ആഴ്ചയിൽ രണ്ടുകുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് ജെഡിഎസ് എംഎൽഎ: നിയമസഭയിൽ ചര്‍ച്ച
ബെംഗളൂരു: കർണാടക നിയമസഭയിൽ വ്യത്യസ്തമായ ആവശ്യമുന്നയിച്ച് ജെഡിഎസ് എംഎൽഎ എം.ടി. കൃഷ്ണപ്പ. സംസ്ഥാനത്ത് സ്ത്രീകൾക്ക് നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, പുരുഷന്മാർക്കും ആനുകൂല്യം നൽകേണ്ടതുണ്ടെന്നായിരുന്നു എംഎൽഎയുടെ വാദം. പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ടുകുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് അദ്ദേഹം നിയമസഭയിൽ നിർദ്ദേശിച്ചു.
“സ്ത്രീകൾക്ക് വൈദ്യുതി, യാത്രാ സൗകര്യം തുടങ്ങിയ നിരവധി ങ്ങൾ ലഭ്യമാണ്. എന്നാൽ, ആണുങ്ങൾക്ക് എന്ത്? അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ആഴ്ചയിൽ രണ്ടുകുപ്പി മദ്യം സൗജന്യമായി നൽകേണ്ടതുണ്ട്,” എന്നായിരുന്നു കൃഷ്ണപ്പയുടെ അഭിപ്രായം.
നിയമസഭയിലെ പ്രതികരണങ്ങൾ
മലയാളിയായ മന്ത്രി കെ.ജെ. ജോർജ് എംഎൽഎയുടെ നിർദേശത്തെ തമാശാപരമായ രീതിയിൽ പ്രതികരിച്ചു. “തിരഞ്ഞെടുപ്പ് ജയിച്ച് ഭരണം തിരിച്ചു പിടിച്ച ശേഷം നടപ്പിലാക്കിക്കോളൂ,” എന്നായിരുന്നു ജോർജിന്റെ മറുപടി. കൂടാതെ, സർക്കാർ മദ്യ ഉപഭോഗം പരമാവധി കുറയ്ക്കാനുള്ള നടപടികൾക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


നിയമസഭാ സ്പീക്കർ യു.ടി. ഖാദർ ഈ നിർദേശത്തെ അപ്രയോഗ്യമെന്ന് വിമർശിച്ചു. “രണ്ടുകുപ്പി സൗജന്യമായി നൽകാൻ തുടങ്ങിയാൽ സ്ഥിതി എങ്ങനെയാകുമെന്ന് ചിന്തിച്ചു നോക്കൂ,” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും, എം.ടി. കൃഷ്ണപ്പ തന്റെ വാദം ശക്തമായി തുടരുകയും സമാന പദ്ധതികൾക്ക് സർക്കാർ ചെലവഴിക്കുന്ന തുകയെ ചൂണ്ടിക്കാട്ടുകയും ചെയ്തു. “2000 രൂപ സൗജന്യമായി നൽകുമ്പോഴും, സൗജന്യ വൈദ്യുതി നൽകിയാലും അത് നമ്മുടെ പണമാണ്. അങ്ങനെ ആണുങ്ങൾക്കും ആഴ്ചയിൽ രണ്ടുകുപ്പി മദ്യം നൽകാൻ എന്താണ് പ്രശ്നം?” എന്നായിരുന്നു കൃഷ്ണപ്പയുടെ വിശദീകരണം.
സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി പ്രസ്താവന
ഈ നിർദേശം നിയമസഭയിൽ ചൂടുപിടിച്ച ചര്‍ച്ചക്ക് കാരണമായതോടൊപ്പം, സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായ ട്രോളുകൾക്കും ഇടയാക്കി. ചിലർ ഈ നിർദേശത്തെ പരിഹസിച്ചുകൊണ്ടു പ്രതികരിച്ചപ്പോൾ, ചിലർ പുരുഷന്മാർക്കുംപദ്ധതികൾ ലഭിക്കേണ്ടതുണ്ടെന്ന വാദം ശക്തിപ്പെടുത്തി.
0 Reactions
