കുവൈത്തിൽ മലയാളി യുവാവ് മരണപ്പെട്ടു
കുവൈത്തിൽ മലയാളി യുവാവിന് ഹൃദയാഘാതം മൂലം മരണപ്പെട്ടു ; ഞാറാഴ്ച്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണം
കുവൈത്ത് സിറ്റി ഫർവാനിയയിൽ താമസിച്ചിരുന്ന മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശിയായ വാളിയിൽ നബീൽ (35) ആണ് മരിച്ചത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ഫർവാനിയ ആശുപത്രിയിൽ എത്തിക്കപ്പെട്ടെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനം.

ശുത്തൈഖ് അൽ സായിർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു നബീൽ. വരാനിരുന്ന ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ആണ് മരണം.
ഫർവാനിയയിലാണ് താമസം.
പിതാവ്: അബ്ദുറഹ്മാൻ (കെ.ഐ.സി മുൻ ഉംറ വിങ് കൺവീനർ)
മാതാവ്: നസീമ
ഭാര്യ: നജ
സഹോദരങ്ങൾ: ഷംനാദ്, സജ്ജാദ് (ഇരുവരും കുവൈത്തിൽ)
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
0 Reactions

