മലയാളി നഴ്‌സ്കുവൈറ്റില്‍ വാഹനമിടിച്ച് മരിച്ചു;

അപകടം റോഡ് മുറിച്ചുകടക്കവെ

കുവൈറ്റ് സിറ്റി: താമസ സ്ഥലത്തിനടുത്ത് റോഡ് മുറിച്ചുകടക്കവെ മലയാളി നഴ്‌സ്കുവൈറ്റില്‍ വാഹനമിടിച്ച് മരിച്ചു. കണ്ണൂര്‍ ഇരിട്ടികച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയുംഷൈനിയുടെയും മകള്‍ ദീപ്തി ജോമേഷ് (33) ആണ് മരിച്ചത്.കുവൈറ്റിലെ അല്‍സലാം ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായി രുന്നു. തിങ്കളാഴ്ച വൈകീട്ട്ആശുപത്രിയുടെ താമസസ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച്കടക്കവേവാഹനമിടിക്കുകയായിരുന്നു.

നിയമനടപടികള്‍പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.ദീപ്തിയുടെ‍ ഭര്ത്താവ്ജോമേഷ് വെളിയത്ത് ജോസഫും കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. കുവൈറ്റ് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനാണിദ്ദേഹം. ദീക്ഷിത്ത്ഏകസഹോദരനാണ്.



Discover more from politicaleye.news

Subscribe to get the latest posts to your email.

Leave a Reply