കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു
കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു: മോദി സർക്കാരിന്റെ കടുത്ത വിമർശകൻ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നയങ്ങളെ കടുത്തു വിമർശികനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ ഇന്നലെ കോൺഗ്രസിൽ ചേർന്നു. അദ്ദേഹം മോദി സർക്കാരിന്റെ നിരന്തരം വിമർശകനാണ്. ഇന്നലെ രാവിലെ 11.30ന് എഐസിസി ആസ്ഥാനത്ത് കനയ്യ കുമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അദ്ദേഹത്തിന് അംഗത്വം നൽകി. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കണ്ണൻ ഗോപിനാഥന്റെ കോൺഗ്രസ് പ്രവേശനം ശ്രദ്ധേയമാകുന്നു.
മല്ലികാർജുൻ ഖർഗേയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നത്. ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. പൗരന്മാരുടെ പാർട്ടിയാണിത്; എന്നാൽ ഇപ്പോൾ നടക്കുന്നത്പൗരന്മാരിൽ നിന്നു പ്രജകളിലേക്കുള്ള യാത്രയിലാണ് .തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം ഭാവിയിൽ തന്റെ റോൾ പാർട്ടി തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
[pe_reactions]
