PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
malayalamMiddle East NewsWorld News

ഇറാൻ വ്യോമാതിർത്തി അടയ്ക്കുന്നു;


ഇറാൻ വ്യോമാതിർത്തി അടയ്ക്കുന്നു: മിസൈലുകളും ഡ്രോണുകളും കാരണം പ്രധാന തീരുമാനം

EXCLUSIVE STORY ONLY ON POLITICAL EYE NEWS

ഇറാൻ വ്യോമാതിർത്തി അടയ്ക്കുന്നു; ജൂൺ 1 മുതൽ 2 വരെ ഇറാൻ തങ്ങളുടെ തെക്കുകിഴക്കൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിടുന്നു. തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളും ഡ്രോൺ ഓപ്പറേഷനുകളും നടക്കുന്നതിനാലാണ് ഈ കടുത്ത നടപടിയെന്ന് ഇറാനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സുരക്ഷയാണ് മുൻഗണന

ഇറാൻ പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ച ഔദ്യോഗിക വാർത്ത കുറിപ്പിൽ, “ഇറാൻ വ്യോമാതിർത്തി അടയ്ക്കുന്നത് സുരക്ഷാ മുൻകരുതൽ മാത്രമാണെന്ന് വ്യക്തമാക്കി. പരീക്ഷണ മിസൈലുകളും ആകാശത്തിൽ ആക്ടീവ് ഡ്രോണുകളും സിവിലിയൻ വിമാനങ്ങളുടെ സുരക്ഷയ്ക്കുള്ള ആപത്താണെന്നത് ചൂണ്ടികാട്ടിയാണ് ഈ നടപടി.

പ്രാദേശിക വിമാന സർവീസുകൾക്ക് ഈ അടച്ചിടൽ നേരിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും, വിമാനസഞ്ചാര നിയന്ത്രണം ഒരുപാട് രാജ്യങ്ങൾ സ്വീകരിക്കുന്ന പതിവ് സുരക്ഷാ രീതിയാണെന്നുമാണ് വിശദീകരണം.


ഗൾഫ് മേഖലയിൽ സർവീസ് നടത്തുന്ന കമ്പനികളെ നേരിയ തോതിൽ പ്രതിസന്ധി നേരിടാൻ സാധ്യത:

ഇറാന്റെ ഈ തീരുമാനം അപ്രതീക്ഷിതമാകുമ്പോൾ, ഈ നീക്കം ഗൾഫ് ഏരിയയിലെയും ഏഷ്യൻ എയർലൈൻസ് വിപണിയിലെയും കമ്പനികളെ ചെറുതായിട്ട് ആശങ്കയിൽ ആക്കിയിട്ടുണ്ട്. യുഎഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്ന് പറക്കുന്ന വിമാനങ്ങൾ പുതിയ മാർഗങ്ങൾ പരിഗണിക്കേണ്ടതായി വരും.

അന്താരാഷ്ട്ര വിമാനയാത്രക്കാരെ പ്രതികൂലമായി ബാധിക്കാതിരിക്കാനായി IATA (International Air Transport Association) അടിയന്തര കൺസൾട്ടേഷൻ ആരംഭിച്ചിട്ടുണ്ട്.


ഇതിനു പിന്നിലെ രഹസ്യം?

അനുമാനങ്ങൾ പ്രകാരം, ഇറാൻ ദീർഘദൂര മിസൈൽ പരീക്ഷണത്തിന് ഒരുക്കം ചെയ്യുന്നതാണ്. ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലുമായി നില നിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാതലത്തിൽ സൈനിക മുന്നൊരുക്കമായേക്കാമെന്നും റിപ്പോർട്ട് ചെയ്യുന്നു.

📌 ഇറാന്റെ മിസൈൽ പ്രോഗ്രാമിന്റെ വളർച്ച


ഇറാൻ വ്യോമാതിർത്തി അടയ്ക്കുന്നു; #iran, #middleeastnews, #malayalamnews
ഇറാൻ വ്യോമാതിർത്തി അടയ്ക്കുന്നു
0 Reactions

Leave a Reply

Your email address will not be published. Required fields are marked *