A tourist bus and a KSRTC bus collided in Vadakancheri Nine people died including five students. #TodayNews;

ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഡാൻസ് കളിച്ചത് താൻ തന്നെ, സമ്മതിച്ച് ജോമോൻ;

പാലക്കാട്: ടൂറിസ്റ്റ് ബസിൽ ഡാൻസ് കളിച്ച് അപകടകരമാം വിധം ബസ് ഓടിച്ചത് താൻ തന്നെയെന്ന് അറസ്റ്റിലായ ഡ്രൈവർ ജോമോൻ. നേരത്തെ മറ്റൊരു ബസ് ഓടിച്ചപ്പോഴെടുത്ത ദൃശ്യങ്ങളാണെന്നും ജോമോൻ പൊലീസിനോട് സമ്മതിച്ചു.

ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആലത്തൂർ ഡിവൈഎസ്പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജോമോനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രൈവിംഗ് സീറ്റിൽ ഡാൻസ് കളിച്ചത് താൻ തന്നെയെന്ന് ഇയാൾ സമ്മതിച്ചത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് ഡാൻസ് കളിക്കുന്ന ജോമോനാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്ത് ഒരു കോളേജ് വിദ്യാർത്ഥിയെന്ന്തോന്നുന്നയാൾ ഇരിക്കുന്നതായും കാണാം. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് ഓടുന്നത് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. യാത്രക്കാരെ ഹരം കൊള്ളിക്കുന്നതിനാകാം ജോമോൻ സാഹസികത കാണിച്ചതെന്നാണ് നിഗമനം.

വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസാണോ ഇതെന്ന് പൊലീസിന്സംശയമുണ്ടായിരുന്നു. എന്നാൽ, നേരത്തെ വേറൊരുബസ്ഓടിച്ചപ്പോഴുള്ള ദൃശ്യങ്ങളാണിതെന്ന് ജോമോൻ പൊലീസിനോട് പറഞ്ഞു. വളരെഗുരുതരമായ നിയമലംഘനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.

അതേസമയം,വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധ തന്നെയെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്ഗതാഗതമന്ത്രി ആന്‍റണി രാജുവിന് നല്‍കിയ പ്രാഥമിക റിപ്പോർട്ടിലാണ് അപകടകാരണംവ്യക്തമാക്കുന്നത്. പുലർച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി

പാലക്കാട്: ടൂറിസ്റ്റ് ബസിൽ ഡാൻസ് കളിച്ച് അപകടകരമാം വിധം ബസ് ഓടിച്ചത് താൻ തന്നെയെന്ന് അറസ്റ്റിലായ ഡ്രൈവർ ജോമോൻ. നേരത്തെ മറ്റൊരു ബസ് ഓടിച്ചപ്പോഴെടുത്ത ദൃശ്യങ്ങളാണെന്നും ജോമോൻ പൊലീസിനോട് സമ്മതിച്ചു.

ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആലത്തൂർ ഡിവൈഎസ്പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജോമോനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രൈവിംഗ് സീറ്റിൽ ഡാൻസ് കളിച്ചത് താൻ തന്നെയെന്ന് ഇയാൾ സമ്മതിച്ചത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് ഡാൻസ് കളിക്കുന്ന ജോമോനാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്ത് ഒരു കോളേജ് വിദ്യാർത്ഥിയെന്ന്തോന്നുന്നയാൾ ഇരിക്കുന്നതായും കാണാം. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് ഓടുന്നത് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. യാത്രക്കാരെ ഹരം കൊള്ളിക്കുന്നതിനാകാം ജോമോൻ സാഹസികത കാണിച്ചതെന്നാണ് നിഗമനം.

വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസാണോ ഇതെന്ന് പൊലീസിന്സംശയമുണ്ടായിരുന്നു. എന്നാൽ, നേരത്തെ വേറൊരുബസ്ഓടിച്ചപ്പോഴുള്ള ദൃശ്യങ്ങളാണിതെന്ന് ജോമോൻ പൊലീസിനോട് പറഞ്ഞു. വളരെഗുരുതരമായ നിയമലംഘനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.

അതേസമയം,വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധ തന്നെയെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്ഗതാഗതമന്ത്രി ആന്‍റണി രാജുവിന് നല്‍കിയ പ്രാഥമിക റിപ്പോർട്ടിലാണ് അപകടകാരണംവ്യക്തമാക്കുന്നത്. പുലർച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Discover more from politicaleye.news

Subscribe to get the latest posts to your email.