PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
Kerala.Post

ചോരാത്ത കൈകൾ, മൊറൊക്കോയുടെ ബോനോയാണ് താരം;

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574



(adsbygoogle = window.adsbygoogle || []).push({});

വെബ്ഡെസ്‌ക്:-ഫിഫ ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം മൊറോക്കോ സ്വന്തമാക്കിയപ്പോൾ ആ വിജയത്തിൽ തല ഉയർത്തി നിൽക്കുന്നതും ബോനോ തന്നെ. മത്സരത്തിൽ പോർച്ചുഗലിന്റെ ഗോളെന്നുറച്ച നാലോളം ഷോട്ടുകളാണ് ബോനോ തടുത്തിട്ടത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574



(adsbygoogle = window.adsbygoogle || []).push({});

1.92 മീറ്റർ, അതായത് 6.4 അടിയാണ് മൊറോക്കൻ ഗോൾകീപ്പർ യാസ്സിൻ ബോനോയുടെ ഉയരം. ചെറുപ്പത്തിൽ മൈതാനത്തിറങ്ങി ഗോളടിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ബോനോയുടെ മുന്നിൽ വിലങ്ങുതടിയായതും ഈ ഉയരമായിരുന്നു. ഉയരക്കൂടുതലിന്റെ ആനുകൂല്യം മുതലെടുത്ത് ഗോൾകീപ്പിങ്ങിൽ ശ്രദ്ധിക്കാൻ പരിശീലകൻ അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു. അങ്ങനെ ജിയാൻലൂജി ബഫണിനെയും എഡ്വിൻ വാൻഡെർ സാറിനെയും മനസിൽ ധ്യാനിച്ച് ഗോൾകീപ്പിങ് ഗ്ലൗ കൈയിലെടുത്ത ബോനോയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574



(adsbygoogle = window.adsbygoogle || []).push({});

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ബോനോ മൊറോക്കോയുടെ രക്ഷയ്ക്കെത്തി. ജാവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഒരു ഡൈവിങ് ഹെഡർ താരം തട്ടിയകറ്റി. പിന്നാലെ 83-ാം മിനിറ്റിലും ഫെലിക്സിന്റെ കിടിലനൊരു ഷോട്ട് തടുത്തിട്ട് ബോനോ ഒരിക്കൽ കൂടി മൊറോക്കോയുടെ രക്ഷകനായി. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഷോട്ടും രക്ഷപ്പെടുത്തിയ ബോനോ പോർച്ചുഗലിന് പുറത്തേക്കുള്ള വഴികാണിക്കുകയായിരുന്നു.

നേരത്തെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പെയ്നിനെതിരേയും മൊറോക്കോയ്ക്ക് തുണയായത് ബോനോയുടെ കിടിലൻ സേവുകളായിരുന്നു. നിശ്ചിത സമയത്ത് 55-ാം മിനിറ്റിൽ സ്പാനിഷ് താരം ഡാനി ഓൽമോയുടെ ഗോളെന്നുറച്ച ഫ്രീ കിക്ക് രക്ഷപ്പെടുത്തി ബോനോ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ട് വരെയെത്തിച്ചു. ഷൂട്ടൗട്ടിൽ കാർലോസ് സോളറിന്റെയും സെർജിയോ ബുസ്ക്വെറ്റ്സിന്റെയും കിക്കുകൾ രക്ഷപ്പെടുത്തി ബോനോ വീണ്ടും താരമായി.

10 വർഷമായി സ്പാനിഷ് ലീഗിൽ കളിക്കുന്നതിന്റെ ഗുണം പ്രീ ക്വാർട്ടറിൽ സ്പെയ്നിനെതിരേ ബോനോ പുറത്തെടുത്തു. ഈ ലോകകപ്പിൽ ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്ന് താരം വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രമാണ്.

D

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574



(adsbygoogle = window.adsbygoogle || []).push({});

Hands that don’t bleed, Morocco’s goalkeeper Bono is the star; #qatherWorldCup, #FIFAworldCup, #moroco, #bonoMorocanGoalKeeper, #arjentina,

Hands that don't bleed, Morocco's goalkeeper Bono is the star; #qatherWorldCup, #FIFAworldCup, #moroco, #bonoMorocanGoalKeeper, #arjentina,
Hands that don’t bleed, Morocco’s goalkeeper Bono is the star; #qatherWorldCup, #FIFAworldCup, #moroco, #bonoMorocanGoalKeeper, #arjentina,http://Hands that don’t bleed, Morocco’s goalkeeper Bono is the star; #qatherWorldCup, #FIFAworldCup, #moroco, #bonoMorocanGoalKeeper, #arjentina,Hands that don’t bleed, Morocco’s goalkeeper Bono is the star; #qatherWorldCup, #FIFAworldCup, #moroco, #bonoMorocanGoalKeeper, #arjentina,
0 Reactions

Leave a Reply

Your email address will not be published. Required fields are marked *