
സ്പീക്കറുടെ പ്രസ്താവന ഹൈന്ദവരുടെ ചങ്കിൽ തറച്ചെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശാസ്ത്രമല്ല വലുത് വിശ്വാസമാണ് എന്നും സ്പീക്കർ മാപ്പ് പറയണമെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ആരാധനമൂർത്തിയെ അപമാനിച്ചു എന്നും ബി.ജെ.പിയോട് ഈ കാര്യത്തിൽ യോജിച്ച് പ്രവർത്തിക്കുവാനാണ് തീരുമാനമെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
സ്പീക്കർ രാജിവയ്ക്കണമെന്ന് താൻ പറഞ്ഞില്ല, ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നാണ് പറഞ്ഞത് എന്നും ഇതിൽ ഒരു വീട്ടുവീഴ്ച്ചയുമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണം,ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ, മറ്റു മതങ്ങൾക്ക് വേണ്ടേ എന്നും സുകുമാരൻ നായർ ചോദിച്ചു.എകെ ബാലന് ആര് മറുപടി പറയുന്നെന്നും ബിജെപി ഈ വിഷയത്തിൽ നല്ല സമീപനം എടുത്തു, ഞങ്ങൾ ആരെയും ആക്രമിക്കുന്നില്ല പ്രാർത്ഥന മാത്രമാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
എകെ ബാലൻ വെറും നുറുങ്ങ് തുണ്ട് ആണെന്നും കോണ്ഗ്രസ് നേതാക്കൾക്കും ഈ വഴി വരേണ്ടി വരുമെന്നും സുകുമാരൻ നായർ പറഞ്ഞു. ബി.ജെ.പി. സമരം പ്രഖ്യാപിച്ചത് സ്വാഗതാർഹം എന്നും സുകുമാരൻ നായർ പറഞ്ഞു.
You must log in to post a comment.