സിനായ് മരുഭൂമിയിൽ ഈജിപ്തിന്റെ സൈനിക തയ്യാറെടുപ്പ്
സിനായ് മരുഭൂമിയിൽ ഈജിപ്തിന്റെ സൈനിക തയ്യാറെടുപ്പ് നെതന്യാഹു യുഎസിനോട് ഇടപെടാൻ ആവശ്യപ്പെട്ടു
ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഈജിപ്ത് സിനായ് മരുഭൂമിയിലെ വിവിധ മേഖലകളിൽ വൻതോതിൽ സൈനിക സജ്ജീകരണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് സൂചനകൾ . ഭൂഗർഭ തലത്തിൽ നിർമിച്ചിരിക്കുന്ന ശക്തമായ അടിസ്ഥാന സൗകര്യങ്ങളും ഭാരമേറിയ സൈനിക വാഹനങ്ങളുടെ വിന്യാസവും, ഭാവിയിൽ ഏതെങ്കിലും സൈനിക നടപടി പദ്ധതികൾക്കായുള്ള മുൻകൂട്ടി തയ്യാറാക്കിയ നീക്കമായിരിക്കാമെന്നതാണ് കരുതുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ടണൽ സംവിധാനങ്ങളോടു കൂടി നിരവധി രഹസ്യ ഭൂഗർഭ കേന്ദ്രങ്ങൾ സിനായിൽ ഒരുക്കിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. സൈനിക വാഹനങ്ങൾ, ടാങ്കുകൾ, പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയും കഴിഞ്ഞ ചില ആഴ്ചകളിലായി രഹസ്യമായി വിന്യസിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ അവകാശപ്പെടുന്നു. ഈ പ്രദേശത്തെ സുരക്ഷാ നിരീക്ഷണങ്ങളിലൂടെ പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടെത്തിയ നിർമ്മാണ പ്രവർത്തനങ്ങളും വാർത്തകൾക്ക് അടിസ്ഥാനം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ ഭരണകൂടത്തെ സമീപിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനായിലെ ഈജിപ്ഷ്യൻ നടപടി സൈനിക സമാധാന കരാറിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന് നെതന്യാഹു ആരോപിക്കുന്നു. ക്യാമ്പ് ഡേവിഡ് കരാർ പ്രകാരം, സിനായ് മരുഭൂമിയിൽ ഈജിപ്തിന് കർശനമായ സൈനിക വിന്യാസത്തിന് സാധ്യമല്ലെന്നത് ഇസ്രായേൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
നെതന്യാഹു, യുഎസ് ഭരണകൂടത്തോട് ഈജിപ്തിനോട് സമ്മർദ്ദം ചെലുത്തി സിനായിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മദ്ധ്യ ഏഷ്യയിൽ ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ, മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധർ പങ്കുവെക്കുന്നു.

ഇപ്പോൾ വെറും ₹499 രൂപയ്ക്ക് പരസ്യം ചെയ്യൂ!
PoliticalEye.News വഴി നിങ്ങളുടെ കാർ എളുപ്പത്തിൽ വിൽക്കാം 🚀
കൂടുതൽ അറിയാൻ WhatsApp ചെയ്യൂ 👉 919447843369
ഈജിപ്തിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും, പ്രദേശത്ത് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ആഭ്യന്തര നടപടികൾ മാത്രമാണിതെന്ന് ഇജിപ്‌ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ മാധ്യമങ്ങളുടെ വിലയിരുത്തൽ പ്രകാരം, ഇപ്പോഴത്തെ തയ്യാറെടുപ്പുകൾ അസാധാരണ സുരക്ഷാ നടപടികളെ കടന്നുപോകുന്ന തരത്തിലാണ്.
പ്രാദേശികവും അന്താരാഷ്ട്രവുമായ വിദഗ്ധർ അഭിപ്രായപ്പെടുന്നത്, സിനായിലെ ഇത്തരം രഹസ്യ സൈനിക നീക്കങ്ങൾ മദ്ധ്യ ഏഷ്യയിലെ നിലവിലെ സംഘർഷങ്ങൾക്ക് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതാണെന്നാണ്. യുഎസ് ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കെയാണ് പ്രദേശത്തെ രാഷ്ട്രീയ നിരീക്ഷകർ.
