PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

വയോധികയുടെ മാല പൊട്ടിച്ച ഓടിയ സിപിഎം കൗൺസിലർ പിടിയിൽ

വയോധികയുടെ മാല പൊട്ടിച്ച് ഓടിയ സിപിഎം കൗൺസിലർ പിടിയിൽ

കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെയ മാല പൊട്ടിച്ച് കടന്നുകളഞ്ഞ സിപിഎം കൗൺസിലർ പൊലീസ് പിടിയിൽ. കൂത്തുപറമ്പ് മുനിസിപ്പൽ കൗൺസിലറായ പി.പി. രാജേഷ് (കണിയാർക്കുന്നി കുന്നുമ്മൽ ഹൗസ്) ആണു അറസ്റ്റിലായത്.

സംഭവം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് നടന്നത്. കണിയാർക്കുന്നിയിൽ പി. ജനകി (70) വീടിന്റെ പിൻവശത്ത് മീൻ വെട്ടുകയായിരുന്നു. ഈ സമയത്താണ് രാജേഷ് പിൻവശം വഴി എത്തി കഴുത്തിലുണ്ടായിരുന്ന ഏകദേശം ഒരു പവനിലധികം തൂക്കമുള്ള മാല പൊട്ടിച്ച് രക്ഷപ്പെട്ടത്.

സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജനകിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും പ്രതി സ്കൂട്ടറിൽ കയറി കടന്നുകളഞ്ഞു. ഉടൻ വിവരം ലഭിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും വിവരശേഖരണവും അടിസ്ഥാനമാക്കി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി സിപിഎം കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ട വ്യക്തിയാണെന്നും മുൻപ് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും പറയപ്പെടുന്നു . പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦

[pe_reactions]

🔹 പ്രധാന വിവരങ്ങൾ

  • സംഭവം: മാല പൊട്ടിച്ച് മോഷണം
  • സ്ഥലം: കൂത്തുപറമ്പ്, കണ്ണൂർ
  • പ്രതി: പി.പി. രാജേഷ്, സിപിഎം കൗൺസിലർ
  • ഇര: പി. ജനകി (70)
  • മോഷ്ടിച്ചത്: ഏകദേശം 1 പവൻ തൂക്കമുള്ള മാല
  • അന്വേഷണം: കൂത്തുപറമ്പ് പൊലീസ്
0 Reactions