മണിപ്പൂരില്‍ ബി.ജെ.പി ക്ക് കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്;

മണിപ്പൂരില്‍ ബി.ജെ.പി ക്ക് കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്;

മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എ അടക്കം നാല് നേതാക്കള്‍ കോണ്‍ഗ്രസിൽ

മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി. മുന്‍ എംഎല്‍എ അടക്കം നാല് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എം.എല്‍.എ ഇലങ്ബാം ചന്ദ് സിംഗ്, സഗോല്‍സെം അച്ചൗബ സിംഗ്, ഒയിനം ഹേമന്ത സിംഗ്, തൗദം ദേബദത്ത സിംഗ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും മണിപ്പൂരിലെ നിലവിലെ സാചര്യത്തില്‍ ബി.ജെ.പി ഇടപെടുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെയാണ് ബി.ജെ.പിയെ കുഴപ്പത്തിലാക്കിയുള്ള നേതാക്കളുടെ നീക്കം. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അതൃപ്തികള്‍ തന്നെ തിരിച്ചടിക്കുമോ എന്ന ആശങ്കക്കിടെയാണ് ഈ നീക്കവും വന്നിരിക്കുന്നത്.


മണിപ്പൂരിലെ കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാര്‍ഥി ഡോ. അകോയ്ദാം തന്നെയാണ് പൊതുപരിപാടിയില്‍ ഇവരെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചത്. പണവും പേശീബലവും പോലുള്ള ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ മണിപ്പൂരിന്റെ ക്ഷേമത്തോടുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് അകോയ്ദാം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്ന അറിവോടെയുള്ള തീരുമാനങ്ങള്‍ പൗരന്മാര്‍ എടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തോടെ വലിയ രീതിയിലുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് മണിപ്പൂരില്‍ നടത്തിവരുന്നത്. സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.


Discover more from politicaleye.news

Subscribe to get the latest posts to your email.

Leave a Reply