Skip to content

അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനില്ല, നഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ അധ്യക്ഷനാകട്ടെ’ സോണിയാ ഗാന്ധി;

Sonia Gandhi says Congress faces biggest challenge in history;





ന്യൂഡൽഹി:-കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ ഗാന്ധി വ്യക്തമാക്കി.



മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു മാസംമാത്രംശേഷിക്കുന്ന സാഹചര്യത്തിലാണ് നയം വ്യക്തമാക്കൽ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗലോട്ട്, കമൽനാഥ് ഇവരിൽ ഒരാൾ അധ്യക്ഷൻആകുന്നതിനോടാണ് സോണിയ ഗാന്ധിക്ക് താൽപര്യം.28 വർഷത്തിന് ശേഷമാണ് നെഹ്‌റു കുടുംബാംഗം അല്ലാത്തയാൾ കോൺഗ്രസ് അധ്യക്ഷൻ ആകാനുള്ള സാധ്യത ഒരുങ്ങുന്നത്.





കോൺഗ്രസ്അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിക്കുംതാത്പര്യമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ രാഹുൽഗാന്ധിഅധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നാണ് പ്രവർത്തകർആഗ്രഹിക്കുന്നതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.


‘രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ പ്രവർത്തകർ നിരാശരാകും. അതുകൊണ്ട് തന്നെ പ്രവർത്തകരുടെ വികാരം മാനിച്ച് രാഗുൽ ഗാന്ധി പദവി ഏറ്റെടുക്കണം’- ഗെഹ്ലോട്ട് പറഞ്ഞു.



Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading