കോഴിക്കോട്: കോളേജ് യൂണിയൻതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി കോൺഗ്രസ് വിദ്യാർത്ഥി സംഘടന കെ എസ് യു. എസ് എഫ് ഐയുടെ കോട്ടയായിരുന്നസാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 28 വർഷത്തിന് ശേഷമാണ് കെ എസ് യൂ യൂണിയൻ പിടിച്ചത്. മുഴുവൻ ജനറൽ സീറ്റുകളിലും കെ എസ് യു വൻ വിജയിച്ചു. സെന്റ് ജോസഫ്സ് ദേവഗിരി കോളേജിലും കെ എസ് യു യൂണിയൻ പിടിച്ചു. ഒരു ജനറൽ സീറ്റ് എസ് എഫ് ഐ നേടി. പതിവ് തെറ്റിക്കാതെ മലബാർ ക്രിസ്ത്യൻ കോളേജ് എസ് എഫ് ഐക്ക് ഒപ്പം നിന്നു. ഒരു ജനറൽ സീറ്റാണ് ക്രിസ്ത്യൻ കോളേജിൽ കെ എസ് യുവിന് ലഭിച്ചത്.
വിക്ടോറിയ പിടിച്ച് കെ എസ് യു
കെഎസ്‌യുഇത്തവണത്തെ കോളേജ് യൂണിയ ൻ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റമാണുണ്ടാക്കിയത്. പാലക്കാട് വിക്ടോറിയകോളേജിൽ 23 വർഷത്തിനു ശേഷം കെ എസ് യു യൂണിയൻ പിടിച്ചെടുത്തു.
ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻഎന്നീസീറ്റുകളിൽ ഉൾപ്പെടെകെഎസ്‌യു വിജയിച്ചു. പട്ടാമ്പി ഗവ. കോളേജിൽ42വർഷത്തിനുശേഷംകെഎസ്‌യുവിന് യൂണിയൻ ലഭിച്ചു. നെന്മാറ എൻഎസ്എസ് കോളേജിലുംകെഎസ്‌യു വിജയക്കൊടി നാട്ടി. ഒറ്റപ്പാലം എൻഎസ്എസ് കോളേജ്, തൃത്താല ഗവൺമെൻറ് കോളേജ് എന്നിവിടങ്ങളിലും കെഎസ്‌യു ആധിപത്യം പുലർത്തി.ഇതാദ്യമായാണ് ഈ കോളേജുകളിൽ കെഎസ്‌യുമുന്നിലെത്തുന്നത്. മണ്ണാർക്കാട് എംഇഎസിൽ ആറിൽ നിന്നും പതിനെട്ടിലേക്ക് കെഎസ്‌യു സീറ്റ് നില ഉയർത്തി. അതെ സമയം ചിറ്റൂർ കോളേജ് എസ്എഫ്ഐനിലനിർത്തി.
ഗുരുവായൂരപ്പൻ കോളേജിൽ ചെങ്കോട്ട പൊളിച്ചടുക്കി കെ എസ് യു; 28 വർഷത്തിന് ശേഷംഎസ്എഫ്ഐക്ക് വൻ പരാജയം