PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝗸𝗲𝗿𝗮𝗹𝗮 𝗽𝗼𝗹𝗶𝘁𝗶𝗰𝘀 𝗻𝗲𝘄𝘀kerala politics malayalam newsPOLITICS

അയ്യപ്പ സംഗമം വൻവിജയം:എം വി ഗോവിന്ദൻ

അയ്യപ്പ സംഗമം വൻവിജയം; ഒഴിഞ്ഞ കസേരകൾ എഐ നിർമ്മിതമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം:
വിമർശനങ്ങൾക്കിടയിലും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഭംഗിയായി വിജയിച്ചുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. മൂവായിരം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് 4,600ല്‍ അധികം ഭക്തർ പങ്കെടുത്തുവെന്നതാണ് അദ്ദേഹത്തിന്റെ വാദം.

👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀

സംഗമത്തിന്‍റെ വേളയിൽ പ്രചരിച്ച ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ യാഥാർത്ഥ്യമല്ലെന്നും, എഐ നിർമ്മിത ചിത്രങ്ങളാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. പരിപാടിയെ പരാജയമായെന്ന് വിളിക്കുന്ന പ്രചാരണം മാധ്യമങ്ങളുടെ കള്ളക്കളിയാണെന്നും, “ശുദ്ധ അസംബന്ധങ്ങൾ പ്രചരിപ്പിക്കാനും കളവ് പറയാനും ഏതെങ്കിലും നാണം മാനവും വേണം” എന്നും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു.

അതേസമയം, ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്തിൽ നടക്കും. സംസ്ഥാന സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് പകരമായാണ് ഈ സംഗമം ഒരുക്കിയിരിക്കുന്നത്. ‘ശബരിമല, വിശ്വാസം, വികസനം’ എന്ന വിഷയവുമായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനസമ്മേളനം തമിഴ്നാട് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ രാവിലെ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് ശേഷം ഭക്തജന സംഗമവും നടക്കും. ശബരിമല കർമ്മസമിതിയാണ് പരിപാടിയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നുവെങ്കിലും, ദേവസ്വം മന്ത്രി പരിപാടി പ്രതീക്ഷിച്ചതിലും മികച്ച വിജയമായിരുന്നുവെന്ന് വ്യക്തമാക്കി.

അയ്യപ്പ സംഗമം വൻവിജയം:എം വി ഗോവിന്ദൻ

0 Reactions

Leave a Reply

Your email address will not be published. Required fields are marked *