അതുല്യയുടെ മരണം: ഭർത്താവിനെതിരായ കൊലക്കുറ്റം ഒഴിവാക്കി
അതുല്യയുടെ മരണം : ഭർത്താവിനെതിരായ കൊലക്കുറ്റം ഒഴിവാക്കി: ആത്മഹത്യാപ്രേരണയും സ്ത്രീധനപീഡനവും ഉൾപ്പെടുന്ന കുറ്റങ്ങൾ നിലനിൽക്കും
കൊല്ലം: ഷാർജയിൽ തൂങ്ങി മരിച്ച തേവലക്കര കോയിവിള അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കർ (40)ക്കെതിരെ ചുമത്തിയ കൊലക്കുറ്റം ക്രൈംബ്രാഞ്ച് ഒഴിവാക്കി. ക്രൈംബ്രാഞ്ച് അധികൃതർ പ്രഥമദൃഷ്ട്യ തെളിവുകൾ അസാധുവായതിനാൽ കൊലക്കുറ്റം ഒഴിവാക്കി. എന്നാൽ ആത്മഹത്യാപ്രേരണയും സ്ത്രീധനപീഡനവും ഉൾപ്പെടുന്ന കുറ്റങ്ങൾ നിലനിൽക്കും. പുതിയ അന്വേഷണ റിപ്പോർട്ട് ഒക്ടോബർ 14ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.
സതീഷിന് ലഭിച്ച മുൻകൂർ ജാമ്യം സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹം കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായപ്പോഴാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. അതുല്യ കൊല്ലപ്പെട്ടതായും, മരണത്തിൽ സതീഷിന് പങ്കുണ്ടെന്നും മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. തുടർന്ന് ലോക്കൽ പോലീസ് എഫ്.ഐ.ആർ തയ്യാറാക്കി.
കോടതി മുൻപ് തന്നെ സതീഷിനെതിരെ ചുമത്തിയ കൊലക്കുറ്റത്തിന് തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിദേശത്ത് നടന്ന മരണവുമായി ബന്ധപ്പെട്ട അന്വേഷണം ലോക്കൽ പൊലീസിന് പരിമിതമായതിനാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ജൂലൈ 19 നാണ് ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ ജോലി ആരംഭിക്കേണ്ട അതുല്യ പിറന്നാൾ ദിനത്തിൽ ജീവനൊടുക്കുകയായിരുന്നു. സംഭവ ദിവസം രാത്രി സതീഷ് അതുല്യയുമായി വഴക്കിപ്പെട്ടിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. സഹോദരി അഖില ഷാർജിൽ അടുത്തായിരുന്നു താമസം. അഖില പൊലീസിൽ പരാതി നൽകി, സതീഷിന്റെ പങ്ക് വ്യക്തമാക്കുകയായിരുന്നു.
അഖിലയുടെ ആരോപണ പ്രകാരം, അതുല്യ മരിച്ച ദിവസം സതീഷ് മദ്യലഹരിയിലായിരുന്നു; ചേച്ചിയെ നിരന്തരം മർദ്ദിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മർദനത്തിന്റെ പാടുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കണ്ടെത്തിയിട്ടുണ്ട്.
ഇതിനെ തുടർന്ന്സതീഷ് കമm എൻജിനീയറായി ജോലി ചെയ്യുന്ന ,കെട്ടിടനിർമാണ കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. സതീഷ് അതുല്യയയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും മർദ്ദന വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമാണെന്ന് രേഖപ്പെടുത്തിയതിനാൽ സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പുന: പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരണമെന്നാണ് കണ്ടെത്തിയത്. നിലവിൽ സതീഷ് റിമാൻഡിലായിരിക്കുകയാണ്.
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦[pe_reactions]

