PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആര്യനാട് അപകടം: പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം ആര്യനാട്ടിൽ നടന്ന വാഹന അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആൻസി (15) മരണമടഞ്ഞു. ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകളായ ആൻസി സ്കൂളിൽ നിന്ന് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം നടന്നത്. വെള്ളനാട് ഭാഗത്തുനിന്ന് വന്ന ബുള്ളറ്റ്, ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കണ്ണങ്കരമൊഴിക്ക് സമീപം ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്നത് പിതാവ് ബിനീഷായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ആൻസി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

ബിനീഷിന് ഗുരുതര പരിക്കുകളേറ്റതിനെ തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നാണ് വിവരം.

📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦
0 Reactions