PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
Entertainment News

വേദിയിൽ കരഞ്ഞ് ക്ഷമ ചോദിച്ചു നേഹ കക്കർ;


മൂന്ന് മണിക്കൂർ വൈകിയെത്തി, വേദിയിൽ കരഞ്ഞ് ക്ഷമ ചോദിച്ചു; നേഹ കക്കറിനെ പരിഹസിച്ച് കാണികൾ

മെൽബണിൽ നടന്ന സംഗീത പരിപാടിയിൽ ബോളിവുഡ് ഗായിക നേഹ കക്കർ കരഞ്ഞ് ക്ഷമ ചോദിച്ചു. മൂന്നു മണിക്കൂറിലധികം വൈകിയാണ് ഗായിക വേദിയിലെത്തിയത്. അതിനുശേഷം പ്രേക്ഷകരോട് പൊട്ടിക്കരഞ്ഞ് ക്ഷമ ചോദിച്ച നേഹയുടെ പ്രതികരണം കണ്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.




വേദിയിൽ കരഞ്ഞ് ക്ഷമ ചോദിച്ചു നേഹ കക്കർ; #nehakakkar, #singernehakakkar, #Melbourne
വേദിയിൽ കരഞ്ഞ് ക്ഷമ ചോദിച്ചു നേഹ കക്കർ; #nehakakkar,




വേദിയിൽ കരഞ്ഞ് നേഹ കക്കർ

മെൽബണിൽ നടന്ന ലൈവ് സംഗീത പരിപാടിക്കിടെ വൈകിയെത്തിയതിന് ക്ഷമാപണം നടത്തുന്നതിനിടയിലാണ് നേഹ വികാരാധീനയായത്. “ഞാൻ ഒരിക്കലും ആളുകളെ കാത്തിരിപ്പിക്കരുത് എന്ന് വിശ്വസിക്കുന്നു. നിങ്ങൾ എന്നെ ഇങ്ങനെ കാത്തിരുന്നു എന്നത് എന്റെ ഹൃദയം തകർക്കുന്നു” എന്നായിരുന്നു നേഹയുടെ വാക്കുകൾ.

പ്രേക്ഷകരുടെ വിമർശനം

എന്നാൽ കാണികൾക്ക് ഇത് പിടിച്ചില്ല. “കണ്ണുനീർ കൊണ്ട് വീഴ്ച ന്യായീകരിക്കേണ്ട” എന്നായിരുന്നു പലരുടെ പ്രതികരണം. ചിലർ “ഇത് ഇന്ത്യ  അല്ല” എന്നുപറഞ്ഞ് പരിഹസിച്ചപ്പോൾ, മറ്റുചിലർ “മടങ്ങിപ്പോ”, “ഇത് ഇന്ത്യയല്ല ഓസ്ട്രേലിയയാണ്” എന്നിങ്ങനെ വിമർശനമുയർത്തി.



വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

നേഹയുടെ വൈകിവരവും കരച്ചിലും, പ്രേക്ഷകരുടെ വിമർശനങ്ങളും അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടുകയാണ്.

 

0 Reactions

Leave a Reply

Your email address will not be published. Required fields are marked *