
മാവേലിക്കര: നാടിനെ എങ്ങും കണ്ണീരിലാഴ്ത്തിയ അപകട വാർത്ത ആയിരുന്നു കേരളക്കര കേട്ടത്. മാവേലിക്കരയിൽ അച്ചൻ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ നാട് എങ്ങും കണ്ണീർ കടലായി മാറി. കൊല്ലകടവ്-പൈനുംമൂട് റോഡിൽ കല്ലിമേൽ ഭാഗത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്കു മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്.
അപകടത്തിൽ ചെങ്ങന്നൂർ വെൺമണി പാറച്ചന്ത വലിയപറമ്പിൽ ഷൈലേഷിന്റെ ഭാര്യ ആതിര എസ്. നായർ (31) മരിച്ചു. മകൻ കാശിനാഥനെ ഒഴുക്കിൽപ്പെട്ടു കാണാതാവുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറ്റില്‍ ഒഴുക്ക് ശക്തമായതിനേ തുടര്‍ന്ന് കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തിയിരുന്നു. ഇന്ന് രാവിലെ സ്കൂബ സംഘം ഉൾപ്പെടെ നടത്തിയ തിരച്ചിലിൽ കല്ലിനിടയിൽപെട്ടു കിടക്കുകയായിരുന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷൈലേഷ് (43), മകൾ കീർത്തന (11), ഓട്ടോഡ്രൈവർ പാറച്ചന്ത പ്ലാവുനിൽക്കുന്നതിൽ ലെബനോയിൽ സജു (45) എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെയാണു ദുരന്തം. കരയംവട്ടത്ത് ക്ഷേത്രദർശനത്തിനുശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം. കനത്ത മഴയുണ്ടായിരുന്നു. ഓട്ടോ നിയന്ത്രണംവിട്ട് റോഡിനോടുചേർന്നുള്ള ആറ്റിൽ മറിയുകയായിരുന്നു. ഓട്ടോ റോഡരികിലെ കോൺക്രീറ്റ് കുറ്റിയിൽ ഇടിച്ച ശബ്ദംകേട്ട് ഓടിയെത്തിയവർ യാത്രക്കാർ മുങ്ങിത്താഴുന്നതാണു കണ്ടത്. കയറിട്ടുകൊടുത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി.
ആറ്റിലേക്കുചാടി ഷൈലേഷിനെയും മകളെയും കരയ്ക്കെത്തിച്ചു.
You must log in to post a comment.