
ഷൂട്ടിങ്ങിനിടെ നടി കനിഹയ്‍ക്ക് പരിക്ക് . താരം തന്നെയാണ് പരിക്കേറ്റ വിവരം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. താൻ പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു എന്നാണ് പരുക്ക് ഭേദമാകുന്നതിനെ കുറിച്ച് കനിഹ എഴുതിയിരിക്കുന്നത്.
Advertisement
ഇൻസ്റ്റാഗ്രാമിൽ നടി ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്…കനിഹ നായികയായി ഒടുവിൽ എത്തിയ ചിത്രം ‘പെർഫ്യൂം’ ആണ്. ഹരിദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെർഫ്യൂമിൻറെ ഇതിവൃത്തം. . അപ്രതീക്ഷിതമായി നഗരത്തിൽ ജീവിക്കേണ്ടി വരുന്ന ഒരു സ്‍ത്രീയിൽ നഗരത്തിൻറെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിൻറെ പ്രലോഭനങ്ങളിൽ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രത്തിൽ പറയുന്നത്….
Advertisement..ശ്രീകുമാരൻ തമ്പിയുടെയും നവാഗതരായ ഗാനരചയിതാക്കളുടെയും ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിൻറെ പ്രത്യേകതയായിരുന്നു കനിഹയ്‍ക്ക് പുറമേ പ്രതാപ് പോത്തൻ, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീൽ കുമാർ, വിനോദ് കുമാർ, ശരത്ത് മോഹൻ, ബേബി ഷമ്മ, ചിഞ്ചുമോൾ, അൽ അമീൻ,നസീർ, സുധി, സജിൻ, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ബാനർ മോത്തി ജേക്കബ് പ്രൊഡക്ഷൻസ് -നന്ദന മുദ്ര ഫിലിംസ്, നിർമ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശരത്ത് ഗോപിനാഥ, രചന കെ പി സുനിൽ, ക്യാമറ സജത്ത് മേനോൻ, സംഗീതം-രാജേഷ് ബാബു കെ, ഗാനരചന ശ്രീകുമാരൻ തമ്പിക്ക് പുറമേ സുധി, അഡ്വ ശ്രീരഞ്‍ജിനി, സുജിത്ത് കറ്റോട് എന്നിവരുമാണ്..
Advertisementഗായകർ കെ എസ് ചിത്ര, മധുശ്രീ നാരായണൻ, പി കെ സുനിൽ കുമാർ, രഞ്‍ജിനി ജോസ്…പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. ആർട്ട് രാജേഷ് കൽപത്തൂർ, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെൽ. മേക്കപ്പ്-പാണ്ഡ്യൻ. സ്റ്റിൽസ് വിദ്യാസാഗർ, പി ആർ ഒ – പി ആർ സുമേരൻ, പോസ്റ്റർ ഡിസൈൻ മനോജ് ഡിസൈൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രവർത്തകർ….
You must be logged in to post a comment.