PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

ലൈസൻസ് ലഭിച്ച് ഉമ്മയെ വിളിച്ചു പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ അപകടം ; നവാഫിന്റെ വിയോഗത്തിൽ നടുങ്ങി നാട്;

കാസർഗോഡ്:- സാധാരണ ബസിൽ പോവാറുള്ള നവാഫ് സ്കൂളിൽ പരീക്ഷ ഉള്ളതിനാലും ഡ്രൈവിങ് ടെസ്റ്റ് ഉള്ളതിനാലും ഇന്നലെ സ്‌കൂട്ടി എടുത്താണ് സ്കൂളിൽ പോയത്. പയ്യന്നൂരിൽ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് പാസ്സായ വിവരം ഉമ്മയെയും ഉപ്പയെയും അറിയിച്ചതിന് ശേഷം സ്‌കൂളിലേക്കുള്ള യാത്രയിൽ ആയിരുന്നു. പെട്ടന്നാണ് മുന്നിൽ ഉണ്ടായ കാർ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ടോറസ് ലോറിയിൽ ഇടിച്ച് അപകടം സംഭവിക്കുന്നത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

ലൈസൻസ് ടെസ്റ്റ് പാസ്സായ സന്തോഷം ഉമ്മ ഷെഹീനയെ വിളിച്ചു പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ നടന്ന അപകടത്തിന്റെ ഞെട്ടലിൽ ആണ് ബീരിച്ചേരി നാടും കുടുംബവും.

പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന നവാഫ്‌ സൗമ്യനും പരോപകാരിയുമായിരുന്നു എന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

പ്രവാസിയായ നവാഫിന്റെ പിതാവ് നാസർ നാട്ടിൽ എത്തി. സഹോദരി നൂറി ലണ്ടനിൽ നിന്നും ഇന്ന് ഉച്ചയോടെ നാട്ടിൽ എത്തും. സഹോദരൻ നവാർ എറണാകുളം വിദ്യാർത്ഥി ആണ്. ഖബറടക്കം .ബീരിച്ചേരി ജുമാ മസ്ജിദിൽ നടത്തി.

.

0 Reactions

Leave a Reply

Your email address will not be published. Required fields are marked *