ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് എം ഡി സി.ജെ. റോയി ആത്മഹത്യ ചെയ്തു
ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ. റോയി ആത്മഹത്യ ചെയ്തു

ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടക്കുന്നതിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സി.ജെ. റോയ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ബംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിന് പിന്നാലെ റോയിയെ ഉടൻ സമീപത്തെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന്റെ ഓഫിസിലും വസതിയിലും ഇഡി പരിശോധന നടന്നുവരികയായിരുന്നു. കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇഡി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തതായും, ഇതിനിടെ ഒരു ഫയൽ എടുക്കാനുണ്ടെന്ന് പറഞ്ഞ് മുറിയിലേക്ക് പോയ ശേഷമാണ് സംഭവം നടന്നതെന്നും വിവരം ലഭിച്ചു.
അശോക് നഗർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ബിസിനസ് രംഗത്തോടൊപ്പം സിനിമ നിർമ്മാണ രംഗത്തും സജീവമായിരുന്ന സി.ജെ. റോയ് കൊച്ചി സ്വദേശിയാണ്.
